ബേക്കല്‍: നാടിനെ നടുക്കിയ ദേവകി കൊലക്കേസില്‍ സംശയത്തിന്റെ മുനയില്‍ കഴിയുന്ന നാലുപേരുടെ മനസ്സ് ലോക പ്രശസ്‌ത മനഃശാസ്‌ത്രജ്ഞനും വിവിധ പോലീസുകളുടെ സഹായിയുമായ ആദി വായിച്ചെടുത്തു. സ്‌ത്രീയടക്കമുള്ള നാലു പേരെയാണ് കാഞ്ഞങ്ങാട് സ്വദേശി ആദി ഹിപ്‌നോട്ട് ചെയ്‌തത്. ഇതിന്റെ വിശദാംശങ്ങള്‍ പുറത്തു വിട്ടിട്ടില്ല.[www.malabarflash.com]
മനഃശാസ്‌ത്രജ്ഞന്‍ തനിക്ക് ലഭിച്ച വിവരങ്ങള്‍ ആഴത്തില്‍ അപഗ്രഥനം നടത്തിയ ശേഷം നല്‍കുന്ന മറുപടിയുടെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് അന്വേഷണ സംഘം.
ഗള്‍ഫ് രാജ്യങ്ങളിലടക്കം നടന്ന ഒട്ടേറെ പ്രമാദമായ കേസുകള്‍ക്കു തുമ്പുണ്ടാക്കിയ പ്രശസ്‌ത മനഃശാസ്‌ത്രജ്ഞനാണ് ആദി. ദേവകിയുടെ കൊലയാളികളെ കണ്ടെത്താനുള്ള മറ്റു വഴികളെല്ലാം അടഞ്ഞതോടെയാണ് ആദിയുടെ സഹായം തേടിയത്.
സംശയത്തിന്റെ നിഴലിലുള്ള സ്‌ത്രീയടക്കമുള്ള നാലുപേരെ മനഃശാസ്‌ത്രജ്ഞന്റെ സമീപത്തെത്തിക്കുകയും നേരത്തെ തയ്യാറാക്കിയ ചോദ്യങ്ങള്‍ക്ക് മറുപടി പറയിക്കുകയുമായിരുന്നു. ബോധമനസ്സിനെ ഉറക്കിക്കിടത്തി, ഉപബോധ മനസ്സിനെ ഉണര്‍ത്തി, മറച്ചു വെയ്‌ക്കുന്ന കാര്യങ്ങളെല്ലാം വിശദമായി പുറത്തുകൊണ്ടുവരുന്നതാണ് ഹിപ്‌നോട്ടിസം.
ദേവകി കൊലക്കേസുമായി ബന്ധപ്പെട്ട നിര്‍ണ്ണായക വിവരങ്ങള്‍ മനഃശാസ്‌ത്രജ്ഞന്റെ ഇടപെടലിലൂടെ പുറത്തുകൊണ്ടുവരാന്‍ കഴിഞ്ഞതായാണ് സൂചന.
എന്നാല്‍ ഇത്തരമൊരു പരിശോധന നടന്ന കാര്യം സ്ഥിരീകരിക്കാന്‍ പോലീസ് വൃത്തങ്ങള്‍ തയ്യാറായില്ല.
ഇക്കഴിഞ്ഞ ജനുവരി 13ന് ആണ് പനയാല്‍ കാട്ടിയടുക്കത്തെ ദേവകി (68)യെ വീട്ടിനകത്തു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പുലര്‍ച്ചെ ഒന്നിനും രണ്ടിനുമിടയില്‍ ഉറക്കത്തിനിടയില്‍ ആണ് കൊലപാതകം നടന്നതെന്നാണ് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായത്. കഴുത്തു ഞെരുക്കിയും പാവാട കൊണ്ട് മുറുക്കി ശ്വാസം മുട്ടിച്ചുമാണ് കൊല നടത്തിയതെന്നും വ്യക്തമായിരുന്നു.
കൊലയാളികളെ കണ്ടെത്തുന്നതിനായി നൂറിലേറെ പേരെ ചോദ്യം ചെയ്‌ത് മൊഴിയെടുക്കുകയും ദേവകിയുടെ മൃതദേഹത്തില്‍ നിന്നു ലഭിച്ച മുടിയിഴകള്‍ ശാസ്‌ത്രീയമായ പരിശോധനക്കു വിധേയമാക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ കൊലയാളികളെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
ഇതോടെ അന്വേഷണ സംഘം വിപുലീകരിച്ചതിനു തൊട്ടു പിന്നാലെയാണ് അന്വേഷണത്തില്‍ മനഃശാസ്‌ത്രജ്ഞന്റെ സഹായം തേടിയത്.
ഇതുവഴിയും കൊലയാളിയെ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ കേസ് അന്വേഷണം ക്രൈംബ്രാഞ്ചിനു വിടുമെന്നാണ് സൂചന.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment