തിരുവനന്തപുരം: ക്ലിഫ്ഹൗസിന് സമീപമുള്ള വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത് ദന്പതികളടക്കം നാലുപേരെ. റിട്ട ആർഎംഒ ഡോ. ജീൻ പത്മ, ഭർത്താവ് റിട്ട പ്രഫസർ രാജതങ്കം, ദന്പതികളുടെ മകൾ കാരളിൻ, ബന്ധുവായ സ്ത്രീ ലളിത എന്നിവരാണ് മരിച്ചത്.[www.malabarflash.com]
മൂന്നു മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലും ഒരു മൃതദേഹം വെട്ടിനുറുക്കിയ നിലയിലുമായിരുന്നു. രണ്ടു ദിവസത്തിലധികം പഴക്കമുള്ളവയാണ് മൃതദേഹങ്ങൾ.
ഇവരുടെ ഒപ്പമുണ്ടായിരുന്ന മകൻ കേദലിനു വേണ്ടി പോലീസ് തിരച്ചിൽ തുടങ്ങി. ഓസ്ട്രേലിയയിൽ ഒരു സ്വകാര്യ കന്പനിയിൽ സിഇഒ ആയ കേദൽ അവധിക്ക് നാട്ടിൽ വന്നതാണ്. സംഭവശേഷം കേദൽ ഒളിവിൽ പോയി എന്നാണ് പൊലീസ് നൽകുന്ന വിവരം. പല ദിവസങ്ങളായാണ് കൊല നടന്നതെന്ന് സൂചന.
മാർത്താണ്ഡം നേശമണി കോളജ് ഹിസ്റ്ററി പ്രഫസറായിരുന്നു രാജതങ്കം. അർധരാത്രിയോടെ വീട്ടിൽനിന്ന് പുക ഉയരുന്നതുകണ്ട് അയൽവാസികൾ വിവരം അറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ പോലീസും ഫയർഫോഴ്സും തീ കെടുത്തിയശേഷം നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. വീടിന് സമീപത്തുനിന്ന് മഴുവും വെട്ടുകത്തിയും അടക്കമുള്ള ആയുധങ്ങൾ കണ്ടെത്തി.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment