കണ്ണൂര്‍: സിബിഐക്ക് നേട്ടമായി ഹക്കീം വധക്കേസിലെ പ്രതികളുടെ അറസ്റ്റ്. പയ്യന്നൂര്‍ സ്വദേശികളും കൊറ്റി ജുമാമസ്ജിദ് കമ്മിറ്റി മുന്‍ ഭാരവാഹികളുമായ കെ.അബ്ദുല്‍സലാം (72), കെ.പി.അബ്ദുല്‍നാസര്‍ (54), എ.ഇസ്മായില്‍ (48) എന്നിവരെ ബുധനാഴ്ചയും രാമന്തളി കല്ലറ്റും കടവ് സ്വദേശി മണല്‍വാരല്‍ തൊഴിലാളിയായ മുഹമ്മദ് റഫീഖ് (42)നെ വ്യാഴാഴ്ചയമാണ് സിബിഐ അറസ്റ്റ് ചെയ്തത്. ഇവരെ എറണാകുളം സിജെഎം കോടതി റിമാന്‍ഡ് ചെയ്തു.[www.malabarflash.com]
2014 ഫെബ്രുവരി 10നാണ് കൊറ്റി ജുമാമസ്ജിദിനോടു ചേര്‍ന്നുള്ള മദ്രസയുടെ പിറകില്‍ അബ്ദുല്‍ഹക്കീമിന്റെ മൃതദേഹം കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തിയത്.
ഒപ്പം നടന്നവര്‍ തന്നെ കൊലയാളികളായതിന്റെ ഞെട്ടലിലാണ് ഹക്കിമിന്റെ കുടുംബം. ഏക ആശ്രയമായ ഹക്കിമിന്റെ മരണത്തോടെ ജീവിതം മുന്നോട്ട് കൊണ്ടുപോകാനാവാതെ കഷ്ടപ്പെടുകയാണ് ഇവര്‍.
2014 ഫെബ്രുവരി 10നാണ് കൊറ്റി ജുമാമസ്ജിദിനോടു ചേര്‍ന്നുള്ള മദ്രസയുടെ പിറകില്‍ അബ്ദുല്‍ഹക്കീമിന്റെ മൃതദേഹം കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തിയത്.
ഏറെ വിവാദം സൃഷ്ടിച്ച കേസ് മുമ്പ് ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചുമാണ് അന്വേഷിച്ചത്. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് ഒന്നരവര്‍ഷം മുമ്പാണ് കേസ് സിബിഐ ഏറ്റെടുത്തത്.
പള്ളിക്കമ്മിറ്റിയുടെ കെട്ടിട നിര്‍മാണം, കുറി തുടങ്ങിയവ സംബന്ധിച്ച സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്ന് സിബിഐ ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.
പയ്യന്നൂര്‍ ടൗണിലെ ടോപ് ഫോം ഹോട്ടല്‍ ഉടമയായ കെ.പി.അബ്ദുല്‍ നാസര്‍ കെട്ടിട നിര്‍മാണ കമ്മിറ്റി ചെയര്‍മാനായിരുന്നു. അബ്ദുല്‍ സലാം പള്ളി കമ്മിറ്റി പ്രസിഡണ്ടും ഇസ്മായില്‍ സെക്രട്ടറിയുമായിരുന്നു.
പ്രതികളുടെമേല്‍ ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍, കൊലപാതകം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. കൂടുതല്‍ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കും. വിവിധ രാഷ്ട്രീയകക്ഷികളും സാമൂഹികസംഘടനകളും കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ദിവസങ്ങളോളം പ്രക്ഷോഭം നടത്തിയിരുന്നു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment