Latest News

കളനാട് യുവാവിന് കുത്തേററ സംഭവത്തില്‍ പോലീസ് കേസെടുത്തു

ബേക്കല്‍: ശാരീരിക വെല്ലുവിളി നേരിടുന്ന യുവാവിനെ തടഞ്ഞുനിര്‍ത്തി കുത്തിപ്പരുക്കേല്‍പിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. കളനാട് ജുമാ മസ്ജിദിനടുത്തെ പി.എ.മുഹമ്മദ് സിറാജിനെ (31) കുത്തിപ്പരുക്കേല്‍പിച്ചതിന്‌ കളനാട്ടെ അബ്ദുല്‍ ബഷീറിനെ(ഖത്തര്‍ ബഷീര്‍)തിരെ ബേക്കല്‍ പോലീസ് കേസെടുത്തത്.[www.malabarflash.com]

കഴിഞ്ഞ 24നു രാവിലെയാണ് ഒരു കൈക്ക് സ്വാധീനമില്ലാത്ത മുഹമ്മദ് സിറാജിനെ തടഞ്ഞുനിര്‍ത്തി കുത്തിപ്പരുക്കേല്‍പിച്ചത്. സാരമായ പരുക്കേറ്റ് മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലുള്ള യുവാവിന്റെ വലതുകാല്‍ ശസ്ത്രക്രിയയ്ക്കു വിധേയമാക്കി.
നിലവിളികേട്ടെത്തിയ നാട്ടുകാരാണ് സിറാജിനെ ആശുപത്രിയിലെത്തിച്ചത്. ജല അതോറിറ്റിയുടെ ശുദ്ധജലം അനധികൃതമായി എടുക്കുന്നതിനെതിരെ പരാതി നല്‍കിയെന്ന് ആരോപിച്ചാണു കുത്തിയതെന്നാണ് സിറാജിന്റെ പരാതി. 

അനധികൃതമായി ജലം എടുക്കുകയാണെന്ന പരാതിയില്‍ ജല അതോറിറ്റി അധികൃതര്‍ സ്ഥലത്തെത്തി പരിശോധിച്ചു വീട്ടിലേക്കും പറമ്പിലേക്കുമായി പൈപ്പിലൂടെ വെള്ളം എടുക്കുന്നതു കണ്ടെത്തി ഒരു ലക്ഷത്തോളം രൂപ ബഷീറിനെതിരെ പിഴ ചുമത്തിയിരുന്നു. ഇതിന്റെ വിരോധമാണ് അക്രമത്തിനു പിന്നിലെന്നാണ് സിറാജിന്റെ പരാതി. 

Keywords: Kasaragod  News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.