കണ്ണൂര്‍: രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നു രാജ്യാന്തര സര്‍വീസ് നടത്താന്‍ ഇന്ത്യയിലെ രണ്ടു സ്വകാര്യ എയര്‍ലൈനുകള്‍ക്ക് ഇതിനകം അനുമതി നല്‍കിയതായി കേന്ദ്ര വ്യോമയാനമന്ത്രി പി.അശോക് ഗജപതി രാജു.[www.malabarflash.com]
ജെറ്റ് എയര്‍വേസിന് അബുദാബിയിലേക്കും ഗോ എയറിനു ദമാമിലേക്കും അനുമതി നല്‍കിയതായി കെ.കെ.രാഗേഷ് എംപിയുടെ ചോദ്യത്തിനു രാജ്യസഭയില്‍ നല്‍കിയ മറുപടിയില്‍ കേന്ദ്രമന്ത്രി വ്യക്തമാക്കി. അബുദാബിയിലേക്കും ദമാമിലേക്കും തിരിച്ചും ദിവസം ഓരോ സര്‍വീസ് നടത്താനാണ് അനുമതിയെന്നും മറുപടിയിലുണ്ട്.
'കണ്ണൂരില്‍ നിന്ന് ഇന്ത്യന്‍ കമ്പനികള്‍ക്കു വിദേശ സര്‍വീസ് നടത്തുന്നതിനു തടസ്സമൊന്നുമില്ല. വിദേശ എയര്‍ലൈനുകളുടെ അപേക്ഷ, ഉഭയകക്ഷി യാത്രക്കരാര്‍ അനുസരിച്ചാണു പരിഗണിക്കുക. കണ്ണൂരിലേക്കു വിമാന സര്‍വീസിന് അനുമതി തേടി ഇതുവരെ വിദേശരാജ്യങ്ങളൊന്നും കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിട്ടില്ല.' മറുപടിയില്‍ കേന്ദ്രമന്ത്രി പറഞ്ഞു.
സെപ്റ്റംബറില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നു കരുതുന്ന കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നു സര്‍വീസ് നടത്തുന്നതു സംബന്ധിച്ച് ഇതിനകം 15 വിദേശ എയര്‍ലൈനുകളുമായി കണ്ണൂര്‍ രാജ്യാന്തര വിമാനത്താവള കമ്പനി (കിയാല്‍) അധികൃതര്‍ രണ്ടു വട്ടം ചര്‍ച്ച നടത്തിക്കഴിഞ്ഞു.
കണ്ണൂരില്‍ നിന്നു ദിവസേന രണ്ടു സര്‍വീസ് നടത്താന്‍ താല്‍പര്യം പ്രകടിപ്പിച്ചുകൊണ്ട് യുഎഇ അധികൃതര്‍ നേരത്തേ തന്നെ കിയാലിനു കത്തയച്ചിരുന്നു.
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment