Latest News

മുസ്‌ലിം നവോഥാനത്തിന്റെ കേരളീയ പരിസരം; എസ് വൈ എസ് ജനജാഗരണത്തിന് കാസര്‍കോട്ട് ആവേശകര തുടക്കം

കാസര്‍കോട്: മുസ്‌ലിം നവോഥാനത്തിന്റെ കേരളീയ പരിസരം എന്ന ശീര്‍ഷകത്തില്‍ സമസ്ത കേരള സുന്നി യുവജനസംഘം സംഘടിപ്പിക്കുന്ന ജനജാഗരണത്തിന് കാസര്‍കോട്ട് ആവേശകര തുടക്കം.[www.malabarflah.com]

മെയ് 25 വരെ നീണ്ടുനില്‍ക്കുന്ന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം കാസര്‍കോട് സിറ്റിടവര്‍ ഓഡിറ്റോറിയത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷന്‍ എം അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ നിര്‍വഹിച്ചു. ഒരു സമൂഹത്തിന്റെ സമഗ്രമായ ഉയിര്‍ത്തെഴുന്നേല്‍പ്പാണ് നവോഥാനമെന്നും തളരുമ്പോള്‍ ഊര്‍ജ്ജം പകര്‍ന്ന് ഒപ്പം നില്‍ക്കുന്നവരാണ് നവോഥാന നായകരെന്നും അദ്ദേഹം പറഞ്ഞു.
ആത്മീയ വൈജ്ഞാനിക മുന്നേറ്റത്തോടൊപ്പം സ്ത്രീ വിദ്യാഭ്യാസ മുന്നേറ്റവും സ്വത്വബോധവും വളരുമ്പോഴാണ് നവോഥാനം പൂര്‍ത്തിയാവുന്നത്. പാരമ്പര്യത്തില്‍നിന്ന് വ്യതിചലിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളെ നവോഥാനമെന്ന് വിളിക്കാനാവില്ല.
കേരളത്തില്‍ മുസ്‌ലിം നവോഥാനം വളര്‍ന്നുവന്നത് പണ്ഡിതന്മാരിലൂടെയാണ്. ആ പാരമ്പര്യത്തിന്റെ പിന്തുടര്‍ച്ചയാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയും പോഷക സംഘടനകളും. സമാധാനത്തിന്റെ ഈ സരണിയില്‍നിന്നുകൊണ്ട് തീവ്രവാദത്തെയും വര്‍ഗീയതയെയും ചെറുത്തുതോല്‍പിക്കാന്‍ സമൂഹം തയ്യാറാകണം. എസ് വൈ എസ് നടത്തുന്ന ജനജാഗരണം ഈ രംഗത്ത് വലിയ മാറ്റമുണ്ടാക്കും.
എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി റഹ്മത്തുല്ലാഹ് സഖാഫി എളമരം വിഷയാവതരണം നടത്തി. സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ പ്രാര്‍ഥന നടത്തി. എസ് വൈ എസ് സംസ്ഥാന ജനറല്‍സെക്രട്ടറി മജീദ് കക്കാട് സ്വാഗതം പറഞ്ഞു.
സി അബ്ദുല്ല മുസ്‌ലിയാര്‍ ഉപ്പള, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പാത്തൂര്‍ മുഹമ്മദ് സഖാഫി, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, ബശീര്‍ പുളിക്കൂര്‍, നൗഷാദ് മാസ്റ്റര്‍, ഇ കെ അബൂബക്കര്‍, ഹുസൈന്‍ മുട്ടത്തൊടി, മുഹമ്മദ് ടിപ്പുനഗര്‍, ശാഫി സഅദി ഷിറിയ തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.