തിരുവനന്തപുരം∙ തെറ്റായ പ്രചാരണങ്ങൾ ദോഷം ചെയ്യാറാണു പതിവെങ്കിലും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ച ഒരു തെറ്റായ വിവരം സർക്കാരിനു നേടിക്കൊടുത്തത് 100 കോടി രൂപ.[www.malabarflash.com]
ഇൗ സാമ്പത്തികവർഷം മുതൽ പ്രോപ്പർട്ടി പാസ്ബുക്ക് സംവിധാനം കേരളത്തിൽ നടപ്പാകുന്നുവെന്നും ഭൂമി ഇടപാടു നടത്തുന്നവരെല്ലാം കൈവശമുള്ള എല്ലാ വസ്തുക്കളുടെ പൂർണ വിവരം പാസ്ബുക്കിൽ ഉൾപ്പെടുത്തേണ്ടി വരുമെന്നുമായിരുന്നു പ്രചാരണം.
ഇതോടെ മാർച്ച് 31നു മുൻപു റജിസ്ട്രേഷൻ പൂർത്തിയാക്കാൻ സബ് റജിസ്ട്രാർ ഓഫിസുകളിൽ കടുത്ത തിരക്കായി. ഫലമോ, കഴിഞ്ഞ മാസത്തെക്കാൾ 100 കോടി രൂപയാണ് മുദ്രപ്പത്ര വിലയായും റജിസ്ട്രേഷൻ ഫീസ് ഇനത്തിലും സർക്കാരിനു ലഭിച്ചത്.
നോട്ടു നിരോധനം വഴി തകർന്നടിഞ്ഞ റിയൽ എസ്റ്റേറ്റ് ഇടപാടുകൾക്ക് ഉണർവും വന്നു. നവംബറിൽ 151 കോടി, ഡിസംബറിൽ 182 കോടി, ജനുവരിയിൽ 181 കോടി, ഫെബ്രുവരിയിൽ 202 കോടി എന്നിങ്ങനെയാണ് റജിസ്ട്രേഷൻ വഴി സർക്കാരിനു ലഭിച്ച പണം. എന്നാൽ, കഴിഞ്ഞ മാസം ഇത് ഒറ്റയടിക്ക് 303 കോടിയായി ഉയർന്നു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment