തിരുവനന്തപുരം: “ എഡിജിപി സന്ധ്യ മാഡത്തിന്റെ വാക്കുകൾ” എന്ന അടിക്കുറിപ്പോടെ ദക്ഷിണ മേഖല എഡിജിപി ഡോ. ബി.സന്ധ്യയുടെ പേരിൽ വ്യാജസന്ദേശം പ്രചരപ്പിക്കുന്നവർക്കെതിരെ മലപ്പുറം ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി അന്വേഷണം ആരംഭിച്ചു.[www.malabarflash.com]
രണ്ട് മതവഭാഗങ്ങൾ തമ്മിൽ സ്പർധ വളർത്തുന്നതിനായി ആസൂത്രിതമായി തയാറാക്കപ്പെട്ട വ്യാജ ശബ്ദ സന്ദേശം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് മലപ്പുറം പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ തിരുവനന്തപുരം ആറ്റിങ്ങലിൽ നിന്നുള്ള അമൽ ആഷ് എന്നു പരിചയപ്പെടുത്തിയ ചിറയിൻകീഴ് അഴൂർ കിളിമുക്കിൽ അൽവസിത് വീട്ടിൽ തങ്കയെന്ന സ്ത്രീയുടേതാണ് വ്യാജ ഓഡിയോ ക്ലിപ്പിലെ ശബ്ദമെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

എട്ടുവർഷമായി വിദേശത്ത് ജോലി ചെയ്തുവരികയാണ് ഇവർ. ഇവർക്കൊപ്പം പിന്നണിയിൽ പ്രവർത്തിച്ചവരെയും കണ്ടെത്തി നിയമനടപടികൾക്കു വിധേയരാക്കുന്നതിന് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്ന് മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അറിയിച്ചു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment