ഉദുമ: മീത്തല്‍ മാങ്ങാട് ജി.സി.സി പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നാമധേയത്തില്‍ എട്ടു ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച ബൈത്തുറഹ്മയുടെ താക്കോല്‍ ദാനവും പത്തുലക്ഷം രൂപ ചെലവിട്ട് വാങ്ങിയ സ്ഥലത്തിന്റെ രേഖ കൈമാറ്റവും പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.[www.malabarflash.com]
ചടങ്ങില്‍ മുസ്‌ലിം ലീഗ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി അന്‍സാരി തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തി. ഷാഫി ഖത്തര്‍ അധ്യക്ഷത വഹിച്ചു. സത്താര്‍ മുക്കുന്നോത്ത് സ്വാഗതം പറഞ്ഞു. സി.ടി അഹമ്മദലി, എ. അബ്ദുല്‍ റഹ്മാന്‍, കല്ലട്ര മാഹിന്‍ ഹാജി, എ.ബി ഷാഫി, ഹമീദ് മാങ്ങാട്, കെ.എ മുഹമ്മദലി, കാപ്പില്‍ കെ.ബി.എം ശരീഫ്, എം.എച്ച് മുഹമ്മദ് കുഞ്ഞി, സെക്രട്ടറി സാദിഖ് പാക്യാര, ഖാദര്‍ ഉദുമ, ഷാനവാസ് പാദൂര്‍, അന്‍വര്‍ മാങ്ങാട്, ഹാരിസ് തൊട്ടി, റൗഫ് യിക്കര, ശംസുദ്ദീന്‍ ഓര്‍ബിറ്റ്, മുജീബ് ബേക്കല്‍, യു.എം ശരീഫ്, പി.എ ഖാദര്‍, ഖാദര്‍കാത്തിം, അനീസ് മാങ്ങാട്, റഫീഖ് മാങ്ങാട്, ഹസൈനാര്‍ കൂളിക്കുന്ന്, റഷീദ് മാങ്ങാട് പ്രസംഗിച്ചു.
മലപ്പുറം ഗ്രീന്‍ വേവ്‌സ് രാഷ്ട്രീയ ഹാസ്യകഥാപ്രസംഗം അവതരിപ്പിച്ചു. മുസ്്‌ലിം ലീഗ് ശാഖാ ആക്ടിംഗ് പ്രസിഡണ്ട് അബ്ദുല്‍ റഹിമാന്‍ ഹാജി പതാക ഉയര്‍ത്തി.
പതിനഞ്ചുവര്‍ഷം മുമ്പ് മീത്തല്‍ മാങ്ങാട് പ്രദേശത്ത് ഒരു കൂട്ടം യുവാക്കള്‍ രൂപീകരിച്ച ക്ലബ്ബിന്റെ വിദേശ രാജ്യങ്ങളിലുള്ള പ്രവര്‍ത്തകര്‍ തങ്ങളുടെ ശമ്പളത്തില്‍ നിന്നും ഒരു വിഹിതം നീക്കിവെച്ചാണ് ഫണ്ട് കണ്ടെത്തിയത്. ലക്ഷക്കണക്കിനു രൂപയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് നടത്തി കൊണ്ടിരിക്കുന്നത്.
രോഗികള്‍ക്കുള്ള ചികിത്സാ സഹായം, വിധവാ സഹായം, വീട് നിര്‍മാണത്തിന് വേണ്ടിയുള്ള സഹായം, പാവപ്പെട്ട പെണ്‍കുട്ടികളുടെ വിവാഹത്തിന് അവശ്യമായ സഹായം, നാട്ടിലെ സര്‍ക്കാര്‍ സ്‌കൂളില്‍ ആവശ്യമായ സഹായങ്ങള്‍, കലാകായിക രംഗങ്ങളില്‍ ആവശ്യമായ സഹായങ്ങള്‍ തുടങ്ങി ഒട്ടനവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ക്ലബ്ബ് നടത്തി വരുന്നു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment