Latest News

സി പി എം നിയന്ത്രണത്തിലുള്ള ക്ലബ്ബുകള്‍ക്ക് നേരെ അതിക്രമം

തലശ്ശേരി: ധര്‍മ്മടം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മേലൂരില്‍ സി പി എം നിയന്ത്രണത്തിലുള്ള ക്ലബ്ബുകള്‍ക്ക് നേരെ അതിക്രമം. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് സ്ഥലത്ത് പോലീസ് കാവല്‍ ഏര്‍പ്പെടുത്തി. [www.malabarflash.com]

മേലൂര്‍ വടക്ക് എ കെ ജി ഭവനും ഇതോടനുബന്ധിച്ചുള്ള വായനശാലക്കും നേരെയാണ് അതിക്രമം നടന്നത്. ഇരുനില കെട്ടിടത്തിന്റെ ചുമരുകള്‍ പൂര്‍ണ്ണമായും കരി ഓയില്‍ ഒഴിച്ച് വികൃതമാക്കി. എ കെ ജി ഭവനില്‍ സ്ഥാപിച്ച സി സി ടി വി കേട് വരുത്തിയ ശേഷമാണ് അതിക്രമം. 

തൊട്ടടുത്തുള്ള ചെഗുവേര ക്ലബ്ബിന് മുന്നിലുള്ള സി പി എം സ്തൂപവും കരി ഓയില്‍ ഒഴിച്ച് വികൃതമാക്കിയിട്ടുണ്ട്. കൊടിമരത്തിലും കരിഓയില്‍ ഒഴിച്ചു.  ഇതിനടുത്തുള്ള ഒരു വര്‍ക്ക്‌ഷോപ്പില്‍ നിന്നുമാണ് കരിഓയില്‍ കൊണ്ടുവന്നതെന്നാണ് സൂചനകള്‍. റോഡില്‍ കരിഓയിലിന്റെ പാടുകള്‍ കാണാനുണ്ട്. ഇത് സംബന്ധിച്ച് എ കെ ജി ഭവന്‍ സെക്രട്ടറി ധര്‍മ്മടം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ആര്‍ എസ് എസ്-ബി ജെ പി പ്രവര്‍ത്തകരാണിതിന് പിന്നിലെന്നാണ് ആരോപണം.


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.