Latest News

എം എസ് എഫ് 'ഒറാട്ടിരി ' പദ്ധതി തുടങ്ങി

കാസർകോട്: പ്രഭാഷണ കല പുതിയ തലമുറക്ക് പകർന്ന് നൽകുന്നതിനും റിസോഴ്സ് പേഴ്സൺമാരെ പരിശീലിപ്പിക്കുന്നതിനും വേണ്ടി എം എസ് എഫ് ജില്ലാ കമ്മിറ്റി 'ഒറാട്ടിരി ' പദ്ധതി തുടക്കം കുറിച്ചു.[www.malabarflash.com]

ചെമ്മനാട് ലീഗ് ഹൗസിൽ നടന്ന പ്രഥമ പരിശീലന ക്യാമ്പ് മുസ് ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി ഉൽഘാടനം ചെയ്തു,

ജില്ലാ പ്രസിഡണ്ട് ആബിദ് ആറങ്ങാടി അധ്യക്ഷത വഹിച്ചു, ജന.സെക്രട്ടറി സി ഐ എ ഹമീദ് സ്വാഗതം പറഞ്ഞു,

ഹാഷിം ബംബ്രാണി, അഷറഫ് എടനീർ,  ടി ഡി കബീർ, അബദുല്ല കഞ്ഞി കടവത്ത്, റൗഫ് ബാവിക്കര, ഉസാം പള്ളങ്കോട്, മുസ്തഫ മച്ചിനടുക്കം, റഹ്മാൻ ഗോൾഡൻ, ഇർഷിദ് മൊഗ്രാൽ,മുഹമ്മദ്‌ കുഞ്ഞി ഉളുവാർ, ജാബിർ തങ്കയം, ഖാദർ ആലൂർ, ആസിഫ് ഉപ്പള, നഷാത്ത് പരവനടുക്കം,നവാസ് കുഞ്ചാർ, അസറുദീൻ മണിയോടി, അനസ് കനംകോട്, നവാസ് ചെമ്പരികാ, സഹീൻ കുണിയ,സാദിഖുൽ അമീൻ, റഫീഖ് വിദ്യനഗർ, സലാം ബെളിജാം റഹീം പള്ളം എന്നിവർ സംസാരിച്ചു. 

 തെരെഞ്ഞെടുക്കപ്പെട്ട 25 പേർക്കാണ് ആദ്യ ബാച്ചിൽ പരിശീലനം നൽകുന്നത്. പരിശീലനത്തിന് യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി എം എ നജീബ്, പ്രമുഖ ട്രൈയിനർ ഇബ്രാഹിം പള്ളങ്കോട് നേതൃത്വം നൽകി

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.