കാസര്‍കോട്: റിയാസ് മുസ്‌ല്യാര്‍ വധക്കേസില്‍ മുഴുവന്‍ പ്രതികളെയും ഗൂഢാലോചകരെയും നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്നാവശ്യപ്പെട്ടും ജില്ലയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ നടക്കുന്ന നിരന്തരമായ അതിക്രമങ്ങളും കൊലപാതകങ്ങളും അവസാനിപ്പിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടും കാസര്‍കോട് യുവജന കൂട്ടായ്‌മ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ പി.കെ ബഷീറിന് നിവേദനം നല്‍കി.[www.malabarflash.com]
കാസര്‍കോട് കളക്ടറേറ്റില്‍ നടന്ന ന്യൂനപക്ഷ കമ്മീഷന്റെ അദാലത്ത് യോഗത്തിലായിരുന്നു നിവേദനം നല്‍കിയത്.
കാസര്‍കോട് കളക്ടറേറ്റില്‍ നടന്ന ന്യൂനപക്ഷ കമ്മീഷന്റെ അദാലത്ത് യോഗത്തിലായിരുന്നു നിവേദനം നല്‍കിയത്.
വര്‍ഗീയ കലാപങ്ങള്‍ ലക്ഷ്യം വെച്ച് നടത്തിയ കൊലപാതകക്കേസിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പ്രതികളുടെ സംഘടനാ പശ്ചാത്തലം പോലും പോലീസ് പരാമര്‍ശിക്കാത്തതും, കൊലക്ക് കാരണമായി പോലീസ് പറയുന്ന മറ്റ് ചില കാരണങ്ങളും പൊതു സമൂഹത്തിന് പൊലീസിനെകുറിച്ച് സംശയങ്ങളുളവാക്കുന്നതായി നിവേദക സംഘം കമ്മീഷനോട് പരാതിപ്പെട്ടു. ന
ഗരസഭാ കൗണ്‍സിലര്‍ ഹാരിസ് ബന്നു ,നൗഫല്‍ ഉളിയത്തടുക്ക, ഇബ്രാഹിം ബാങ്കോട്, ബദറുദ്ധീന്‍ കറന്തക്കാട്, കബീര്‍ ദര്‍ബാര്‍, നൗഷാദ് കരിപ്പൊടി തുടങ്ങിയവര്‍ നിവേദക സംഘത്തിലുണ്ടായിരുന്നു.


No comments:
Post a Comment