Latest News

ഹോണ്‍ വിമുക്തദിനം ആചരിച്ചു

കാഞ്ഞങ്ങാട്: അന്തര്‍ദേശീയ ശബ്ദ മലിനീകരണ അവബോധ ദിനത്തില്‍ മോട്ടോർ വാഹന വകുപ്പും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും കേരള പോലീസ് വകുപ്പും വിവിധ വിഭാഗങ്ങളുടെ സഹകരണത്തോടെ ഹോണ്‍ വിമുക്ത ദിനം ആചരിച്ചു.[www.malabarflash.com] 

ഇതിന്‍റെ ഭാഗമായി കാഞ്ഞങ്ങാട് സബ് ആർ.ടി. ഓഫിസിന്‍റെയും ഐ.എം.എ കാഞ്ഞങ്ങാടിന്‍റെയും കേരള പോലീസിന്‍റെയും സംയുക്താഭിമുഖ്യത്തിൽ സെമിനാറും സംഘടിപ്പിച്ചു.

കാഞ്ഞങ്ങാട് ഐഎംഎ ഹാളിൽ വെച്ച് നടന്ന പരിപാടി കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി കെ.ദാമോദരൻ ഉദ്ഘാടനം ചെയ്തു. ഐഎംഎ പ്രസിഡന്‍റ് ഡോ.കൃഷ്ണ കുമാരി അദ്ധ്യക്ഷയായിരുന്നു. ഡോ: ടി.വി.പദ്മനാഭൻ, എംവിഐ എം. വിജയൻ എന്നിവർ ക്ലാസെടുത്തു. ശബ്ദമലിനീകരണത്തിന്‍റെ ആരോഗ്യ പ്രശ്നങ്ങൾ മനസ്സിലാക്കി അമിത ശബ്ദം പുറപ്പെടുവിക്കുന്ന ഉച്ചഭാഷിണികൾ, അനിയന്ത്രിതമായ ഹോൺ മുഴക്കൽ, അമിത ശബ്ദത്തിലുള്ള സ്റ്റിരിയോകൾ എന്നിവ ഒഴിവാക്കണമെന്ന് സെമിനാറിൽ ആഹ്വാനം ചെയ്തു.

കാഞ്ഞങ്ങാട് ജോ: ആർ ടി ഒ എ.സി.ഷീബ, ഐ.എം എ പ്രതിനിധി ഡോ: സൂരജ് എന്നിവർ സംസാരിച്ചു. എം.വിഐ എം.വിജയൻ സ്വാഗതവും എ.എം.വി ഐ.വി പ്രജിത് നന്ദിയും പറഞ്ഞു.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.