Latest News

ഛര്‍ദിക്കാനായി ബസില്‍ നിന്നും തല പുറത്തേക്കിട്ട 12 വയസുകരന്‌ ദാരുണാന്ത്യം

കണ്ണൂര്‍:  യാത്രയ്ക്കിടെ ബസിന്റെ ജനാലയിലൂടെ ഛര്‍ദിക്കുന്‌പോള്‍ ബാലന്റെ തല പോസ്റ്റിലിടിച്ച് തെറിച്ചുപോയി. ഗൂഡല്ലൂരിലെ നെല്ലിശ്ശേരി സിബി(12)ക്കാണ് ദാരുണ അന്ത്യമുണ്ടായത്. ബുധനാഴ്ച ഉച്ചയോടെ കൊട്ടിയൂര്‍ പഞ്ചായത്ത് ഓഫീസിനു മുന്‍പിലാണ് സംഭവം.[www.malabarflash.com]

അമ്മയുടെ അനുജത്തിയുടെ മകള്‍ ജൂലിയയ്‌ക്കൊപ്പം ആറളം ഫാമിലേക്ക് പോകുമ്പോഴാണ് അപകടം. മാനന്തവാടിയില്‍ നിന്നാണ് സിബിയും സഹോദരിയും കെ.എസ്.ആര്‍.ടി.സി. ബസില്‍ കയറിയത്. ബസിന്റെ ഇടതു ഭാഗത്ത് പിന്നിലായാണ് ഇരുവരും ഇരുന്നത്.

പഞ്ചായത്ത് ഓഫീസിന് മുന്‍പില്‍ എത്തിയപ്പോള്‍ ഛര്‍ദിക്കാനായി സിബി തല പുറത്തിട്ടപ്പോള്‍ പോസ്റ്റിലിടിച്ച് റോഡിന്റെ എതിര്‍വശത്തെ പഞ്ചായത്ത് ഓഫീസിന്റെ മുന്‍പിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ശരീരം ബസിനുള്ളില്‍ സീറ്റിലേക്കും വീണു. റോഡരികില്‍ നിന്ന സ്ത്രീ ബസിനുള്ളില്‍ നിന്ന് എന്തോ പഞ്ചായത്ത് ഓഫീസിനു മുന്‍വശത്തെ ഓടയിലേക്ക് വീണതായി പറഞ്ഞു.

ബസിനുള്ളില്‍ നിന്ന് കൂട്ട നിലവിളി ഉയര്‍ന്നതോടെ പഞ്ചായത്ത് ഓഫീസിനുള്ളില്‍ ഉണ്ടായിരുന്നവര്‍ പുറത്തുവന്ന് നടത്തിയ തിരച്ചിലിലാണ് തല മുന്‍വശത്തെ ഓടയില്‍ കണ്ടെത്തിയത്. ബസിലു ണ്ടായിരുന്നവര്‍ പരിഭ്രാന്തരായി ഇറങ്ങി ഓടി. ഉടന്‍ തന്നെ പഞ്ചായത്ത് അധികൃതര്‍ പോലീസില്‍ അറിയിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി നമ്പുടാകത്തിന്റെ നേതൃത്വത്തില്‍ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആസ്​പത്രിയിലേക്ക് കൊണ്ടുപോയി. പരേതനായ ജയറാം- ഡെയ്‌സി ദമ്പതിമാരുടെ മകനാണ് സിബി. സഹോദരന്‍ സജി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.