Latest News

വര്‍ഗീയതയെ തുരത്താന്‍ വിദ്യാഭ്യസത്തിലൂന്നിയ സൗഹൃദങ്ങള്‍ രൂപപ്പെടണം: ജില്ലാ പോലീസ് ചീഫ്

 
പുത്തിഗെ: ജനങ്ങളുടെ സ്വാസ്ഥ്യം കെടുത്തുന്ന വര്‍ഗീയ ചിന്താഗതിയെ തുരത്താന്‍ വിദ്യാഭ്യാസത്തിലൂന്നിയ സൗഹൃദങ്ങള്‍ രൂപപ്പെടണമെന്ന് കാസറകോട് ജില്ലാ പോലീസ് ചീഫ് കെ.ജി സൈമണ്‍ അഭിപ്രായപ്പെട്ടു.[www.malabarflash.com] 

മുഹിമ്മാത്ത് സില്‍വര്‍ ജൂബിലിയുടെ ഭാഗമായി സംഘടിപ്പിച്ച സ്‌നേഹ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൗഹൃദത്തിന്റെ അര്‍ത്ഥ തലങ്ങള്‍ തിരിച്ചറിയാത്തവരാണ് വര്‍ഗീയതയുടെ പ്രചാരകരാവുന്നത്. സമാധാന പൂര്‍ണ്ണമായ അന്തരീക്ഷം നിലനിര്‍ത്തല്‍ എല്ലാവരുടെയും ബാധ്യതയാണ്. ഇവിടെയാണ് മുഹിമ്മാത്ത് പോലോത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രസക്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഗമത്തില്‍ എം.അന്തുഞ്ഞി മൊഗര്‍ അധ്യക്ഷത വഹിച്ചു. സി.എന്‍ ജഅ്ഫര്‍ വിഷയാവതരണം നടത്തി. അബ്ദുല്‍ കരീം ദര്‍ബാര്‍കട്ട, വെങ്കിട കൃഷ്ണ റിട്ട ഡി.ഇ.ഒ, കൈലാസ് മൂര്‍ത്തി എ.ഇ.ഒ കുമ്പള, സി.എല്‍ ഹമീദ് ചെമനാട്, ശങ്കര്‍ റൈ, അശോക ബാഡൂര്‍, ചനിയ പാടി, പാലാസ് റൈ, ചന്ദ്ര കട്ടത്തടുക്ക, എ.എ അഹ്മദലി കയ്യംകൂടല്‍, നാരായണന്‍ നമ്പ്യാര്‍, കൃഷ്ണ ആള്‍വ നാവൂര്‍, അഡ്വ തോമസ് ഡിസൂസ, അപ്പണ്ണ മാസ്റ്റര്‍, കെ.ഖാദര്‍ മാസ്റ്റര്‍ സംബന്ധിച്ചു. പി.ഇബ്രാഹിം പുത്തിഗെ സ്വാഗതവും താജുദ്ദീന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.