കാസര്‍കോട്: ഒരു വര്‍ഷം മുമ്പുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. നെല്ലിക്കുന്ന് കടപ്പുറം ചീരുംബ ഭഗവതി റോഡിലെ അഹമ്മദ്-സാറാബി ദമ്പതികളുടെ ഏകമകന്‍ മുഹമ്മദ് തസ്‌ലിം ആരിഫാ(19)ണ് മരിച്ചത്.[www.malabarflash.com]
സ്വകാര്യ ഇന്‍സ്റ്റിറ്റിയൂറ്റിലെ അക്കൗണ്ടിങ്ങ് വിദ്യാര്‍ത്ഥിയായിരുന്നു. കഴിഞ്ഞ വര്‍ഷം മെയിലായിരുന്നു അപകടം. സുഹൃത്ത് മുനീസിനൊപ്പം ബൈക്കില്‍ എരിയാല്‍ ഭാഗത്തേക്ക് പോകുന്നതിനിടെ ഓട്ടോയുമായി കൂട്ടിയിടിക്കുകയായിരുന്നു. മുനീസ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. സാരമായി പരിക്കേറ്റ ആരിഫ് ദിനങ്ങളോളം മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു.
തുടര്‍ന്ന് വീട്ടിലെത്തിച്ച് ചികിത്സ നല്‍കിവരികയായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് മരിച്ചത്. കുടുംബത്തിലെ ഏക ആണ്‍തരിയുടെ വിയോഗം നാട്ടുകാരെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment