Latest News

ഉദുമ ഉദയമംഗലം ആറാട്ടുമഹോത്സവം ഏപ്രില്‍ 12 മുതല്‍

ഉദുമ: ഉദയമംഗലം മഹാവിഷ്ണു ക്ഷേത്ര ആറാട്ടു മഹാത്സവം ഏപ്രില്‍ 12 മുതല്‍ 17 വരെ വിവിധ താന്ത്രിക ആദ്യാത്മിക കലാ സാംസ്‌കാരിക പരിപാടികളോടു കൂടി ഉച്ചില്ലത്ത് കെ.യു.പത്മനാഭ തന്ത്രികളുടെ കാര്‍മികത്വത്തില്‍ നടക്കും.[www.malabarflash.com]

12 ന് രാവിലെ 11 മണിക്ക് കലവറ നിറയ്ക്കല്‍ 13 ന് രാവിലെ 11:05 ന് കൊടിയേറ്റം 14 ന് പുലര്‍ച്ചേ 3.50 ന് വിഷുക്കണി 5 മണിക്ക് പയ്യന്നൂര്‍ ജെ.പുഞ്ചക്കാടും സംഘത്തിന്റെ പുല്ലാങ്കുഴല്‍ കച്ചേരി വൈകുന്നേരം 3.30 ന് കതിര് ഉദുമയുടെ നാടന്‍പാട്ട്, രാത്രി തിടമ്പ്നൃത്തം, 9.30 ന് ക്ഷേത്ര പരിസരത്തെ കുട്ടികള്‍ അവതരിപ്പിക്കുന്ന നൃത്തനൃത്ത്യങ്ങള്‍ എന്നിവ നടക്കും.
നടുവിളക്ക് - നിറമാല ഉത്സവദിവസമായ ഏപ്രില്‍ 15ന് രാത്രി 7.30 ന് ചുറ്റുവിളക്ക്, 8 മണിക്ക് നിറമാല, ശ്രീഭൂതബലി ഉത്സവം, തിടമ്പ്നൃത്തം തുടര്‍ന്ന് രാത്രി 9.30 ന് കോഴിക്കോട് കാദംബരി കലാക്ഷേത്രയുടെ നൃത്തനാടകം നാഗമഠത്ത് തമ്പുരാട്ടി എന്നിവ നടക്കും.
ഏപ്രില്‍ 16ന് വൈകുന്നേരം 5 മണിക്ക് ക്ഷേത്ര മാതൃസമിതിയുടെയും കോട്ടിക്കുളം ശ്രീ കുറുംബാ ഭഗവതി ക്ഷേത്ര ബീച്ച് റോഡ് വനിതാസംഘത്തിന്റെയും തിരുവതിര,
6 മണിക്ക് പള്ളിവേട്ടയ്ക്കുള്ള പുറപ്പാട് തുടര്‍ന്ന് തിരിച്ചെഴുന്നെള്ളത്ത്, വെടിത്തറയില്‍ പൂജ, വെടിക്കെട്ട്, പള്ളിക്കുറപ്പ് . 

17 ന് തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 ന് ഓട്ടന്‍തുള്ളല്‍ 4 മണിക്ക് ആറാട്ട് എഴുന്നെള്ളത്ത് 4.30ന് കാസര്‍ഗോഡ് നാദബ്രഹ്മം ഓര്‍ക്കസ്ട്രയുടെ ഭക്തിഗാനസുധ 6 മണിക്ക് ആറാട്ട്, 7 മണിക്ക് ചെമേളം, കട്ടയില്‍ പൂജ, ഭജന, തിടമ്പ്നൃത്തം 8.30 ന് കൊടിയിറക്കം രാത്രി സംപ്രോക്ഷണത്തോടു കൂടി ആറാട്ടുമഹോത്തവത്തിന് സമാപനം .


Kasaragod: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.