കാസര്‍കോട്: ഡി സി സി ട്രഷററും, മുൻ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായിരുന്ന പാദൂർ കുഞ്ഞാമുവിന്റെ ഒന്നാം ചരമ വാർഷിക ദിനത്തിൽ ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി ഓഫീസിൽ അനുസ്മരണ യോഗവും, പുഷ്പാപാർച്ചനയും നടത്തി.[www.malabarflash.com]
അനുസ്മരണ യോഗം മുൻ എം.എൽ എ യും, കെ.പി.സി.സി.ജനറൽ സെക്രട്ടറിയുമായ ശ്രീ.കെ.പി.കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. ഡി സി സി പ്രസിഡന്റ് ഹക്കീം കുന്നിൽ അധ്യക്ഷനായിരുന്നു.
കെ.പി.സി.സി. എക്സിക്യൂട്ടിവ് അംഗം പി.എ.അഷറഫലി, ഡി സി സി സെക്രട്ടറിമാരായ മാമുനി വിജയൻ, ഹരീഷ്.പി.നായർ, കേശവ പ്രസാദ് നാനിത്തുലു, സോമശേഖര.ജെ.എസ്. സീനിയർ കോൺഗ്രസ്സ് നേതാവ് മൊയ്തീൻ കുട്ടി ഹാജി, ജില്ലാ പഞ്ചായത്തംഗം ഷാനവാസ് പാദൂർ, അർജ്ജുനൻ തായലങ്ങാടി, ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് ഖാദർ, ഉമേശൻ അണങ്കൂർ, പ്രവാസി കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട് പത്മരാജൻ ഐങ്ങോത്ത് തുടങ്ങിയവർ സംസാരിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment