ന്യൂഡല്‍ഹി: കേരളത്തിലെ നെടുമ്പാശ്ശേരി അടക്കം രാജ്യത്തെ ഏഴു വിമാനത്താവളങ്ങളില്‍ നിന്നു യാത്ര ചെയ്യുന്നവര്‍ക്ക് ശനിയാഴ്ച മുതല്‍ ഹാന്‍ഡ് ബാഗില്‍ (കാബിന്‍ ബാഗ്) 'ടാഗ്' ആവശ്യമില്ല.[www.malabarflash.com]
മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, ബെംഗളൂരു, ഹൈദരാബാദ്, അഹമ്മദാബാദ് വിമാനത്താവളങ്ങളാണു മറ്റുള്ളവ.
കൗണ്ടറില്‍ 'ചെക്ഡ്–ഇന്‍' ബാഗുകള്‍ ഏല്‍പിച്ചശേഷം ടാഗ് ഇല്ലാത്ത കാബിന്‍ ബാഗേജുമായി നേരേ സുരക്ഷാ പരിശോധനയ്ക്ക് എത്താം.
കൗണ്ടറില്‍ 'ചെക്ഡ്–ഇന്‍' ബാഗുകള്‍ ഏല്‍പിച്ചശേഷം ടാഗ് ഇല്ലാത്ത കാബിന്‍ ബാഗേജുമായി നേരേ സുരക്ഷാ പരിശോധനയ്ക്ക് എത്താം.
നിരോധിക്കപ്പെട്ട വസ്തുക്കളുണ്ടെങ്കില്‍ അവ എടുത്തുമാറ്റി ബാഗേജ് സ്‌ക്രീനിങ്ങും സുരക്ഷാ പരിശോധനയും പൂര്‍ത്തിയാക്കിയശേഷം ഡിപ്പാര്‍ച്ചര്‍ ഗേറ്റുകളിലേക്കു നീങ്ങാം. ബാഗുകളില്‍ 'ടാഗ്' ഇല്ലാത്തതിനാല്‍ അവയില്‍ സുരക്ഷാ പരിശോധന നടത്തുന്ന സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സിന്റെ (സിഐഎസ്എഫ്) സീല്‍ പതിക്കലും ഒഴിവാകും.
ബോര്‍ഡിങ് പാസില്‍ സീല്‍ പതിക്കുന്നതു തുടരും. ഭാവിയില്‍ ബോര്‍ഡിങ് പാസിലെ സീലും ഒഴിവാക്കാനാണ് ഉദ്ദേശിക്കുന്നത്. ആവശ്യമെങ്കില്‍, ഓരോ യാത്രക്കാരനെയും സിഐഎസ്എഫിന്റെ ഏത് ഓഫിസറാണു പരിശോധിച്ചതെന്നു കണ്ടെത്താന്‍ കൂടുതല്‍ ക്യാമറകള്‍ കൊച്ചി ഉള്‍പ്പെടെയുള്ള വിമാനത്താവളങ്ങളില്‍ സജ്ജമാക്കിയിട്ടുണ്ട്. ബാഗേജ് സ്‌ക്രീനിങ് കൂടുതല്‍ കാര്യക്ഷമമാക്കാനും സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment