രാജപുരം: കൊട്ടോടി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ലാപ്ടോപ് മോഷണം പോയി. മോഷണക്കഥ പുറത്തായതോടെ ലാപ്ടോപ്പ് സ്കൂളിലെത്തിച്ച് മോഷ്ടാവ് സ്ഥലംവിട്ടു. സ്കൂളിലെ ഐടി @ സ്കൂള്‍ വഴി ലഭിച്ച ലാപ്ടോപാണ് മോഷ്ടിച്ചത്.[www.malabarflash.com]
മാര്‍ച്ച് 31ന് സ്കൂള്‍ അടക്കുന്നതുവരെ ലാപ്ടോപ്പ് സ്കൂളിലുണ്ടായിരുന്നു. കഴിഞ്ഞ രണ്ടിന് സ്കൂളിലെത്തിയ അധ്യാപകരാണ് ലാപ്ടോപ്പ് മോഷണം പോയതായി കണ്ടെത്തിയത്. രാജപുരം പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് വിരലടയാള വിദഗ്ധരെത്തി പരിശോധിച്ചതോടെ, അടുത്ത ദിവസം മോഷണസാധനം സ്കൂളിലെത്തി.
ലാബിന്റെ ജനല്‍ ഗ്ളാസ് പൊട്ടിച്ച് വിടവിലൂടെയാണ് ലാപ്ടോപ്പ് മോഷ്ടിച്ചത്. സ്കൂളിലുണ്ടായിരുന്ന രണ്ട് ലാപ്ടോപ്പ് പുറത്തെടുത്തെങ്കിലും പുതിയതുമാത്രമാണ് കൊണ്ടുപോയത്. മോഷണസാധനം തിരികെയെത്തിയതറിഞ്ഞ് വീണ്ടും വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി. മോഷ്ടാവിനെക്കുറിച്ച് ചില സൂചന കിട്ടിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment