Latest News

പോലീസിന്റെ കണ്‍ട്രോള്‍ റൂം നമ്പറായ നൂറിലേയ്ക്ക് വിളിക്കുന്നതിലധികവും കാമുകിമാര്‍

കൊല്‍ക്കത്ത: പോലീസിനെ ബന്ധപ്പെടാനുള്ള നമ്പരായ നൂറിലേക്ക് വിളിക്കുന്നവരില്‍ കാമുകിമാര്‍ മുതല്‍ മൊബൈല്‍ ഷോപ്പുകാര്‍ വരെ. ദിവസം ആയിരത്തോളം ഫോണ്‍ കോളുകള്‍ വരാറുണ്ട് എന്നാല്‍ ഇതില്‍ നല്ലൊരു ശതമാനവും വ്യാജ കോളുകളാണ്.[www.malabarflash.com]

അവധി ദിനങ്ങളിലും രാത്രി ഒന്‍പത് മണിക്കും ശേഷമാണ് വ്യാജ കോളുകള്‍ കൂടുതലായി വരുന്നത്. വ്യാജ കോളറെ തിരിച്ചറിയാന്‍ സാധിക്കാത്തതിനാല്‍ സഹായം തേടി വിളിക്കുന്ന പലര്‍ക്കും കോള്‍ കിട്ടാത്ത അവസ്ഥയുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

കാമുകനുമായി വഴക്കിട്ട ശേഷം അയാളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് കാമുകിമാര്‍ വിളിക്കുന്നത്. പുതിയ മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തനസജ്ജമായെന്ന് ഇടപാടുകാരനെ ബോധ്യപ്പെടുത്തുന്നതിന് ചില മൊബൈല്‍ ഷോപ്പ് ഉടമകളും നൂറിലേക്ക് വിളിക്കാറുണ്ട്.

ഇത്തരത്തില്‍ നൂറുകണക്കിന് അനാവശ്യ കോളുകളാണ് പോലീസിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. മിക്കപ്പോഴും ഇത്തരം ശല്യക്കാരായ കോളര്‍മാര്‍ കാരണമാണ് കണ്‍ട്രോള്‍ റൂം നമ്പര്‍ ബിസിയാകുന്നത്. കൊല്‍ക്കത്തയിലെ ബിദന്‍നഗര്‍ സിറ്റി പോലീസാണ് നൂറിലേക്ക് വിളിക്കുന്ന ശല്യക്കാരെക്കുറിച്ച് വെളിപ്പെടുത്തിയത്.

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.