Latest News

333 രൂപക്ക് 270 ജി.ബി ഡാറ്റയുമായി ബി.എസ്.എന്‍.എല്‍

ന്യൂഡല്‍ഹി: റിലയന്‍സ് ജിയോയുടെ 'ധന്‍ ധനാ ധന്‍' ഓഫറിന് കനത്ത വെല്ലുവിളി ഉയര്‍ത്താന്‍ ട്രിപിള്‍ എയ്‌സ് പ്ലാനുമായി ബി.എസ്.എന്‍.എല്‍.[www.malabarflash.com]

പുതിയ പ്ലാന്‍ പ്രകാരം 333 രൂപ നല്‍കുന്നവര്‍ക്ക് ദിവസവും 3 ജി.ബി ഡാറ്റയാണ് ലഭിക്കുക. ഇത്തരത്തില്‍ മൂന്ന് മാസത്തേക്ക് 270 ജി.ബി ഡാറ്റയും ലഭിക്കും. 309 രൂപക്ക് മൂന്ന് മാസത്തേക്ക് ദിവസവും 1 ജി.ബി 4 ജി ഡാറ്റയും സൗജന്യ കോളുകളുമായി ജിയോ നല്‍കിയിരുന്നത്.

ഇതിനൊടൊപ്പം തന്നെ മറ്റ് രണ്ട് പ്ലാനുകളും ബി.എസ്.എന്‍.എല്‍ അവതരിപ്പിച്ചിട്ടുണ്ട്. 385 രൂപക്ക് ദിവസവും രണ്ട് ജി.ബി ഡാറ്റയൂം 3,000 മിനുട്ട് ബി.എസ്.എന്‍.എല്‍ ടു ബി.എസ്.എന്‍.എല്‍ കോളുകളും 1,200 മിനിറ്റ് മറ്റ് നെറ്റ്വര്‍ക്ക് കോളുകളുമാണ് ലഭിക്കുന്നതാണ് ഇതിലൊരു പ്ലാന്‍. 349 രൂപക്ക് ദിവസവും രണ്ട് ജി.ബി ഡാറ്റയും അണ്‍ലിമിറ്റഡ് ലോക്കല്‍ കോളുകളും നല്‍കുന്ന മറ്റൊരു പ്ലാനും ബി.എസ്.എന്‍.എല്‍ അവതരിപ്പിച്ചിട്ടുണ്ട്.

റിലയന്‍സ് ജിയോയുടെ വരവോട് കൂടി കടുത്ത മല്‍സരമാണ് ടെലികോം മേഖലയില്‍ നില നില്‍ക്കുന്നത്. ജിയോയുടെ വരവ് മറ്റ് മൊബൈല്‍ സേവനദാതാക്കള്‍ക്ക് വന്‍ തിരിച്ചടി നല്‍കിയെങ്കിലും ബി.എസ്.എന്‍.എല്ലിന് രണ്ട് ലക്ഷം കണക്ഷനുകള്‍ കേരളമുള്‍പ്പടെയുള്ള സര്‍ക്കിളുകളില്‍ നിന്ന് അധികമായി ലഭിച്ചിരുന്നു. പുതിയ ഓഫര്‍ കൂടുതല്‍ കണക്ഷന്‍ ലഭിക്കാന്‍ കാരണമാവുമെന്ന പ്രതീക്ഷയിലാണ് ബി.എസ്.എന്‍.എല്‍.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.