ഉദുമ: ഖുര്‍ആനിക ആശയങ്ങളിലേക്ക് പൂര്‍ണ്ണമായ മടക്കമാണ് പുതിയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു.[www.malabarflash.com]
ഉദുമ സനാബില്‍ എജ്യുക്കേഷന്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് മീത്തല്‍ മാങ്ങാട് സനാബിലാബാദില്‍ പണി കഴിപ്പിച്ച സനാബില്‍ ഖുര്‍ആന്‍ റിസര്‍ച്ച് സെന്ററും അക്കാദമിക് ബ്ലോക്കും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍.
ഖുര്‍ആനിക ആശയങ്ങള്‍ മുറുകെപിടിച്ച് ജീവിച്ചാല്‍ നാട്ടില്‍ ഒരു പ്രശ്‌നങ്ങളും ഉണ്ടാകില്ല. മനുഷ്യനെ സന്മാര്‍ഗത്തിലേക്ക് നയിക്കാനുള്ള ഒരുപാട് കാര്യങ്ങള്‍ ഖുര്‍ആനില്‍ പറയുന്നുണ്ട്. ഖുര്‍ആന്‍ വായിക്കാനും പഠനം നടത്താനും എല്ലാവരും സമയം കണ്ടെത്തണമെന്ന് തങ്ങള്‍ ആവശ്യപ്പെട്ടു.
സനാബില്‍ ചെയര്‍മാന്‍ കാപ്പില്‍ കെ.ബി.എം ഷരീഫ് അധ്യക്ഷത വഹിച്ചു. സ്വാഗത സംഘം കണ്‍വീനര്‍ എം.എച്ച് മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. സ്വാഗത സംഘം ചെയര്‍മാന്‍ ഹമീദ് മാങ്ങാട് പതാക ഉയര്‍ത്തി. അഡ്വ: ഹനീഫ് ഹുദവി, ജംഷീര്‍ ഹുദവി മുഖ്യപ്രഭാഷണം നടത്തി.
സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യു.എം അബ്ദുല്‍ റഹിമാന്‍ മുസ്്‌ലിയാര്‍, എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ മെട്രോ മുഹമ്മദ് ഹാജി, ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്, ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എ മുഹമ്മദലി, കീഴൂര്‍ സംയുക്ത ജമാഅത്ത് ജനറല്‍ സെക്രട്ടറി കല്ലട്ര മാഹിന്‍ ഹാജി, ട്രഷറര്‍ കെ. മൊയ്തീന്‍ കുട്ടി ഹാജി, കെ.ഇ.എ ബക്കര്‍, ടി.ഡി കബീര്‍, എം. ഹസൈനാര്‍, അബ്ദുല്‍ ഖാദര്‍, അബ്ബാസ് കല്ലട്ര, അഡ്വ. എം.കെ മുഹമ്മദ് കുഞ്ഞി, ലത്തീഫ് കാത്തിം, യു.എം ഷരീഫ്, പി.എ മുഹമ്മദ് കുഞ്ഞി, ബി. കൃഷ്ണന്‍, ബാലകൃഷ്ണന്‍ വടക്കേവീട്, കുഞ്ഞികൃഷ്ണന്‍ ദുബൈ മാങ്ങാട്, മൊയ്തിന്‍ കൊല്ലമ്പാടി, സി.എല്‍ റഷീദ് ഹാജി, അഷ്‌റഫ് എടനീര്‍, എം.എ നജീബ്, റഊഫ് ബായിക്കര, റഊഫ് ഉദുമ, ജൗഹര്‍ ഉദുമ, ഖാദര്‍ ഖാത്തിം പ്രസംഗിച്ചു. ആത്മീയ മജ്‌ലിസുനൂറും നടന്നു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment