കാസര്‍കോട്: സന്ദീപിന്റെ മൃതദേഹം കാസര്‍കോട് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്(രണ്ട്) രാജശ്രീയുടെ സാന്നിധ്യത്തില്‍ ആര്‍.ഡി.ഒ. ജയശ്രീ ഇന്‍ക്വസ്റ്റ് നടത്തി.[www.malabarflash.com]
ഡെപ്യൂട്ടി തഹസില്‍ദാര്‍ ജയറാം, ഡി.വൈ.എസ്.പി.മാരായ ഹസൈനാര്‍, ഹരിശ്ചന്ദ്രനായക്, നീലേശ്വരം സി.ഐ. ഉണ്ണികൃഷ്ണന്‍, കാസര്‍കോട് സി.ഐ. സി.എ അബ്ദുല്‍ റഹിം തുടങ്ങിയവരും ഉണ്ടായിരുന്നു.
ഇന്‍ക്വസ്റ്റില്‍ ബാഹ്യമായ പരിക്കുകളുണ്ടോ എന്നാണ് പരിശോധിച്ചത്. പോസ്റ്റുമോര്‍ട്ടം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടത്തും. വിദഗ്ധ ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട ഒമ്പതംഗ സംഘമായിരിക്കും പോസ്റ്റുമോര്‍ട്ടം നടത്തുക.
കസ്റ്റഡിയില്‍ മരിച്ചുവെന്ന ആരോപണം ഉയരുന്ന സാഹചര്യത്തില്‍ സുതാര്യമായ രീതിയില്‍ കാര്യങ്ങള്‍ ചെയ്യണമെന്ന നിര്‍ദ്ദേശത്തെ തുടര്‍ന്നാണിത്. ഉച്ചയോടെയാണ് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട്ടേക്ക് കൊണ്ടുപോയത്.


No comments:
Post a Comment