കൊളംബോ: ശ്രീലങ്കയുടെ തലസ്ഥാന നഗരമായ കൊളംബോയില്‍ മൂന്നൂറടി ഉയരമുള്ള ചവറുകൂന ഇടിഞ്ഞുവീണ് പതിനാറു പേര്‍ മരിച്ചു. ഒട്ടേറെപ്പേര്‍ക്ക് പരുക്കേറ്റു. സമീപത്തുള്ള 145 വീടുകള്‍ തകര്‍ന്നു.[www.malabarflash.com]
വന്‍ശബ്ദം കേട്ട് ഓടി മാറിയ ഒട്ടേറെപ്പേര്‍ രക്ഷപെട്ടു. മാലിന്യക്കൂമ്പാരത്തിനുള്ളില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ ശ്രമം തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയരുന്നതിനുള്ള സാധ്യതയുണ്ടെന്നാണ് നിഗമനം.
ശ്രീലങ്കയിലെ പരമ്പരാഗത പുതുവര്‍ഷദിനാഘോഷത്തിനിടെയാണ് കൊളംബോ ദുരന്തഭൂമിയായത്. വര്‍ഷങ്ങളായി മാലിന്യം നിക്ഷേപിച്ചിരുന്ന സ്ഥലത്ത് തീപിടിച്ചതിനെത്തുടര്‍ന്ന് 91 മീറ്റര്‍ ഉയരമുള്ള മാലിന്യക്കൂമ്പാരം അപ്പാടെ സമീപത്തെ വീടുകള്‍ക്ക് മുകളിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു.
അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിയവരെ രക്ഷപെടുത്താന്‍ അഗ്‌നിശമനസേനയും പോലീസും നാട്ടുകാരും തീവ്രശ്രമം തുടരുകയാണ്. സൈന്യവും സഹായിക്കുന്നുണ്ട്. ചേരിപ്രദേശത്താണ് അപകടമുണ്ടായത്. കൊളംബോയുടെ വികസനപദ്ധതിയുടെ ഭാഗമായി ഈ ചേരി സര്‍ക്കാര്‍ പൊളിച്ചുനീക്കാനിരിക്കേയാണ് ദുരന്തം.
Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment