Latest News

1,590 രൂപയുടെ ഡിജിറ്റല്‍ ഇടപാട്; വിദ്യാര്‍ഥിനിയ്ക്ക് ഒരുകോടി രൂപ സമ്മാനം

നാഗ്പുര്‍: കറന്‍സി രഹിത ഇടപാട് പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിലൂടെ മഹാരാഷ്ട്രയിലെ കോളേജ് വിദ്യാര്‍ത്ഥിനിക്ക് ഒരു കോടി രൂപ സമ്മാനം.[www.malabarflash.com]

ലാത്തൂര്‍ സ്വദേശിനിയായ ശാരദ മെന്‍ഗ്ഷെട്ടെയെന്ന ഇലക്ട്രിക്കല്‍ എഞ്ചീനിയറിങ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയെയാണ് ഭാഗ്യദേവത തുണച്ചത്. കഴിഞ്ഞ ദിവസം നടന്ന സമ്മാനദാന ചടങ്ങില്‍ പ്രധാനമന്ത്രിയില്‍ നിന്ന് ശാരദ സമ്മാനം ഏറ്റുവാങ്ങി.

1,590 രൂപയുടെ ഇടപാട് മാത്രമാണ് ശാരദ നടത്തിയത്. തന്റെ പുതിയ മൊബൈല്‍ ഫോണിന്റെ പ്രതിമാസ പെയ്‌മെന്റായി റുപെ കാര്‍ഡ് ഉപയോഗിച്ച് 1590 രൂപ അടയ്ക്കുകയായിരുന്നു.

നീതി ആയോഗിന്റെ നേതൃത്വത്തില്‍ ഡിജിറ്റല്‍ പണമിടപാട് പൊതുജനങ്ങളിലെത്തിക്കുന്നതിനായി രണ്ടു പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കിയിരുന്നത്. ലക്കി ഗ്രാഹക് യോജന, ഡിജിധന്‍ വ്യാപാര്‍ യോജന എന്നിവയാണ് പദ്ധതികള്‍.

പദ്ധതി പ്രകാരം 16 ലക്ഷം വിജയകള്‍ക്ക് 258 കോടി രൂപയാണ് സമ്മാനമായി നല്‍കിയത്. രാജ്യത്തെ വിവിധയിടങ്ങളില്‍ നിന്നുള്ള കച്ചടവക്കാരും ഉപഭോക്താക്കളുമാണ് വിജയികള്‍. മെഗാ നറുക്കെടുപ്പിലൂടെ വിജയികളായവര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. രാജ്യത്ത് ഡിജിറ്റല്‍ ഇടപാടില്‍ വിപ്ലവം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് ചടങ്ങില്‍ പ്രധാനമന്ത്രി പറഞ്ഞു.

നറുക്കെടുപ്പില്‍ രണ്ടാം സമ്മാനം ലഭിച്ചത് ഗുജറാത്ത് സ്വദേശിയായ ഹര്‍ദിക് കുമാറിനാണ്. 50 ലക്ഷം രൂപയാണ് സമ്മാനം. റുപെ കാര്‍ഡ് വഴി 1,100 രൂപയുടെ ഇടപാട് നടത്തിയ ഇയാള്‍ ഒരു പ്രൈമറി സ്‌കൂള്‍ അധ്യാപകനാണ്.

റുപെ കാര്‍ഡ് ഉപോയഗിച്ച് വെറും 100 രൂപയുടെ ഇടപാട് നടത്തിയ ഉത്തരാഖണ്ഡ് സ്വദേശി ഭരത് സിങിനാണ് മൂന്നാം സമ്മാനമായ 25 ലക്ഷം രൂപ ലഭിച്ചത്. ഈ മൂന്ന് പേര്‍ക്കും ഉപോഭോക്താക്കള്‍ക്കുള്ള പദ്ധതിയായ ലക്കി ഗ്രാഹക് യോജന വഴിയാണ് സമ്മാനം ലഭിച്ചത്.

വ്യാപാരികള്‍ക്കുള്ള ഡിജിധന്‍ വ്യാപാര്‍ യോജന വഴി ഒന്നാം സമ്മാനം നേടിയത് ചെന്നൈയിലെ സ്വര്‍ണവ്യാപാരിയായ ആനന്ദ് അനന്തപത്മനാഭനാണ് . 50 ലക്ഷം രൂപയാണ് സമ്മാനം. ഇയാള്‍ സമ്മാനമായി ലഭിച്ച പണം ക്ലീന്‍ ഗംഗ ക്യാമ്പയിനായി സംഭാവന നല്‍കുകയും ചെയ്തു.

രണ്ടാം സമ്മാനമായ 25 ലക്ഷം മഹാരാഷ്ട്രയിലെ ബ്യൂട്ടിപാര്‍ലര്‍ ഉടമ രാഗിണി രാജേന്ദക്കാണ് ലഭിച്ചത്. 510 രൂപയുടെ ഇടപാടാണ് ഇവരെ സമ്മാനര്‍ഹയാക്കിയത്. മൂന്നാം സമ്മാനമായ 12 ലക്ഷം ലഭിച്ചത് തെലങ്കാനയിലെ ശൈഖ് റാഫിയെന്ന വസ്ത്ര മൊത്ത വ്യാപാരിക്കാണ്. 2000 രൂപയുടെ ഇടപാടാണ് ഇയാള്‍ ഉപഭോക്തമാവുമായി നടത്തിയത്. 

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.