Latest News

ഉദുമ കുന്നില്‍ മഖാം ഉറൂസ് തുടങ്ങി

ഉദുമ: ഉദുമ കുന്നില്‍ മുഹ്‌യുദ്ധീന്‍ പള്ളി അങ്കണത്തില്‍ അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് അബ്ദുല്‍ ഖാദിരില്‍ അന്തരി കുഞ്ഞിക്കോയ തങ്ങളുടെ പേരില്‍ വര്‍ഷം തോറും കഴിച്ചു വരാറുള്ള ഉറൂസ് നേര്‍ച്ച തുടങ്ങി.[www.malabarflash.com]

ഉദുമ പടിഞ്ഞാര്‍-എരോല്‍ ഖാസി ഹാജി സി.എ.മുഹമ്മദ് കുഞ്ഞി മുസ്ലിയാര്‍ പതാക ഉയര്‍ത്തി .23 വരെ നടക്കുന്ന ഉറൂസ് ഖാസി ഉദ്ഘാടനം ചെയ്തു.


ഉദുമ പടിഞ്ഞാര്‍ ജുമാ മസ് ജിദ് കമ്മിറ്റി സെക്രട്ടറി എസ്.വി.അബ്ദുല്ല അധ്യക്ഷത വഹിച്ചു. പാറയില്‍ അബൂബക്കര്‍ സ്വാഗതം പറഞ്ഞു. കുന്നില്‍ പള്ളി ഇമാം പി.ഖാലിദ് മൗലവി, കെ. വിശാലാക്ഷന്‍ മാസ്റ്റര്‍, കണ്ടത്തില്‍ ഷരീഫ് പ്രസംഗിച്ചു.

യൂസഫ് കണ്ണംകുളം, യു.എ.ഹസൈനാര്‍, സി .എ മുഹമ്മദ് കുഞ്ഞി, മുഹമ്മദ് കുഞ്ഞി താമരക്കുഴി, എം.എ.അബ്ദുല്‍ റഹിമാന്‍, ടി.കെ.അബ്ദുല്‍ ഖാദര്‍ , പി.എ.ഉബൈദ് , മൊയ്തീന്‍ കുഞ്ഞി കോട്ടക്കുന്ന്, അസീസ് ബൈത്താന്‍ സംബന്ധിച്ചു.

ചൊവ്വാഴ്ച രാത്രി ബഷീര്‍ സഖാഫി കൊല്ലിയം മതപ്രഭാഷണം നടത്തും. 19ന് രാത്രി എട്ട് മണിക്ക് സമീര്‍ വാഫി കരുവാരക്കുണ്ട് മതപ്രഭാഷണം നടത്തും.
20ന് രാത്രി സ്വലാത്ത് വാര്‍ഷികം. ദുആ മജ്‌ലിസിന് സയ്യദ് മുഹമ്മദ് ഷമീന്‍ തങ്ങള്‍ കമ്പോല്‍ നേതൃത്വം നല്‍കും. 21 ന് കെ.ബി മുഹമ്മദലി ബാഖവി കണ്ണൂര്‍, 22 ന് മീരാന്‍ ബാഖവി തിരുവനന്തപുരം മതപ്രഭാഷണം നടത്തും 22 ന് ഒരു മണിക്ക് മൗലീദ് പാരായണം . 4.30 ന് അന്നദാന വിതരണത്തോടെ ഉറൂസ് സമാപിക്കും.


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.