Latest News

ഉമ്മാസ് കുടുംബ സംഗമവും ഇശൽ വിരുന്നും ചൊവ്വാഴ്ച

ഉദുമ: കലാകാരൻമാരുടെ സംഘടനയായ ഉത്തര മലബാർ മാപ്പിള ആർട്സ് സൊസൈറ്റി (ഉമ്മാ സ് ) കാസർകോടിന്റെ കുടുംബ സംഗമവും കാരുണ്യവർഷവും സനാബിൽ ഇശൽ വിരുന്നും 25 ന് ചൊവ്വാഴ്ച ഉദുമ പാലക്കുന്ന് സാഗർ ഓഡിറ്റോറിയത്തിൽ നടക്കും.[www.malabarflash.com]

രാവിലെ പത്തു മണി മുതൽ ജില്ലയിലെ കലാകാരൻമാരുടെ കുടുംബങ്ങൾ സംബന്ധിക്കുന്ന കുടുംബ സംഗമം സനാ ബിൽ അക്കാദമി ചെയർമാൻ കാപ്പിൽ കെ.ബി എം. ഷരീഫ് ഉദ്ഘാടനം ചെയ്യും. കൊപ്പൽ ചന്ദ്രശേഖരൻ മുഖ്യപ്രഭാഷണം നടത്തും. 

തുടർന്ന് അഞ്ച് മേഖലയിലെ കലാകാരൻമാർ അവതരിപ്പിക്കുന്ന കലാപരിപാടികൾ അരങ്ങേറും.

ആറു മണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനം ഉമ്മാസ് ജില്ലാ പ്രസിഡണ്ട് ആദിൽ അത്തുവിന്റെ അധ്യക്ഷതയിൽ കവിയും ഗായകനുമായ അബ്ദുല്ല കളനാട് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ സാമൂഹിക - സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ സംബന്ധിക്കും. 

ജില്ലയിലെ അവശതയനുഭവിക്കുന്ന മൂന്ന് കുടുംബങ്ങൾക്കുള്ള ഉമ്മാസ് കാരുണ്യവർഷ ധനസഹായ വിതരണം യു.കെ. ഗ്രൂപ്പ് ചെയർമാൻ യു.കെ.യൂസഫ് നിർവ്വഹിക്കും. 

തുടർന്ന് നടക്കുന്ന സനാ ബിൽ ഇശൽ വിരുന്നിൽ കേരളത്തിന്റെ അനുഗ്രഹീത കലാകാരൻമാരായ കണ്ണൂർ ശരീഫ് , ആസിഫ് കാപ്പാട്, മേഘ്ന പതിനാലാം രാവ്, അഫ്സൽ കാപ്പാട്, അനിൽ കോഴിക്കോട് തുടങ്ങിയവർ അവതരിപ്പിക്കുന്ന ഗാനമേളയും ഇടപ്പാൾ ഹണി ഡ്രോപ്സ് അവതരിപ്പിക്കുന്ന അക്രോ ബാറ്റിക് ഡാൻസും ടിവി സ്റ്റേജ് ആർടിസ്റ്റ് ബിജേഷ് ചേളാരി റഹ്മാൻ ഫറൂഖ് അവതരിപ്പിക്കുന്ന കോമഡി ട്വിൻസ് കലാപരിപാടികളും അരങ്ങേറും.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.