Latest News

ഒരു ഗ്രാമത്തിലെ ആയിരം പേരും ജനിച്ചത് ജനുവരി ഒന്നിന്

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ കഞ്ചസഗ്രമത്തില്‍ ആയിരം പേര്‍ ജനുവരി ഒന്നിന് ജനിച്ചതായി ആധാര്‍ കാര്‍ഡ് രേഖകള്‍. ഇവിടുത്തെ അഞ്ചിലൊരാളുടെ ജനന തിയതി ജനുവരി ഒന്നായാണ് ആധാറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.[www.malabarflash.com]

5000 ജനസംഖ്യയുള്ള ഗ്രാമത്തില്‍ 1000 പേരുടെയും ജനനതിയതി തെറ്റായാണ് ആധാറില്‍ നല്‍കിയിരിക്കുന്നത്. ജനിച്ച വര്‍ഷം മാറിയാണ് രേഖപ്പെടുത്തിയതെങ്കിലൂം ജനിച്ച തിയതി ജനുവരി എന്നാണ് രേഖപ്പെടത്തിയിരിക്കത്.

എന്നാല്‍ ഇത്രയും തെറ്റ് ആധാര്‍ കാര്‍ഡുകളില്‍ ഒരുമിച്ച് കടന്നുകൂടിയതിനെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടു. സോഫ്റ്റ്‌വെയര്‍ തകരാറിയതാണ് പിശകുകള്‍ കടന്നുകൂടാന്‍ കാരണമെന്നാണ് അധികൃതര്‍ പറയുന്നത്.

ജനനതിയതി കൃത്യമായി അറിയാത്തവരുടേത് ജനുവരി ഒന്നായി പരിഗണിക്കുന്ന രീതിയിലാണ് സോഫ്റ്റ്‌വെയര്‍ ചിട്ടപ്പെടുത്തിയത്. എന്നാല്‍ എല്ലാ വിവരങ്ങളും കൃത്യമായി നല്‍കിയിട്ടും തെറ്റായ കാര്‍ഡാണ് ലഭിച്ചതെന്നായിരുന്നു ജനങ്ങള്‍ പറയുന്നത്.

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.