Latest News

ഇതുവരെ കണ്ടിട്ടില്ലാത്ത ലൊക്കേഷന്‍ ദൃശ്യങ്ങളുമായി പൃഥ്വിരാജിന്റെ ടിയാന്‍ ട്രെയ്‌ലര്‍

പൃഥ്വിരാജും ഇന്ദ്രജിത്തും പ്രധാനകഥാപാത്രങ്ങളാകുന്ന ചിത്രം ടിയാന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു. മലയാള സിനിമയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ലൊക്കേഷന്‍ ദൃശ്യങ്ങളാണ് ട്രെയിലറിന്റെ പ്രധാന പ്രത്യേകത. ചിത്രം ഈദിന് തീയേറ്ററുകളിലെത്തും.[www.malabarflash.com]

‘മുരളീഗോപിയുടെ തിരക്കഥയില്‍, കൃഷ്ണകുമാര്‍ സംവിധാനം ചെയ്ത ടിയാനില്‍ ഒരു ദേശം ഇന്നിന്റെ കഥ പറയുമ്പോള്‍ അതില്‍ ഒന്നല്ല, ഒരായിരം ഇന്നലെകള്‍ ഉണ്ടാകും. മറവി കാര്‍ന്നുപോയ എണ്ണമറ്റ ജന്മങ്ങള്‍ ഒരുമിച്ചൊന്നായ, അദൃശ്യമായ ഒരു നായക മുഖവും ഉണ്ടാവും. ആ മുഖം തേടുന്നവനാണ് മേല്‍പ്പടിയാന്‍………. അവനേ ടിയാന്‍….’ ടിയാന്റെ പോസ്റ്റര്‍ ഷെയര്‍ ചെയ്തുകൊണ്ട് പൃഥ്വിരാജ് ഫേസ്ബുക്കുല്‍ കുറിച്ചതിങ്ങനെയാണ്.

പൃഥ്വിരാജ്, ഇന്ദ്രജിത്ത്, പത്മപ്രിയ, മുരളീഗോപി, അനന്യ, സുരാജ് വെഞ്ഞാറമ്മൂട്, ഷൈന്‍ ടോം ചാക്കോ എന്നിങ്ങനെ വലിയ താരനിര തന്നെയുണ്ട് ടിയാനില്‍. ഗോപി സുന്ദറിന്റേതാണ് ഗാനങ്ങള്‍. ഹൈദരാബാദ്, മുംബൈ, പൂനെ, ബദ്‌രിനാഥ് എന്നിവിടങ്ങളിലായിരുന്നു സിനിമ ചിത്രീകരണം നടന്നത്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.