Latest News

ജനിച്ചയുടന്‍ നടന്നു തുടങ്ങി; ആതുരലോകത്തെ അത്ഭുതപ്പെടുത്തിയ കുഞ്ഞിന്റെ വീഡിയോ വൈറലാകുന്നു

ജനിച്ചയുടന്‍ പിച്ചവെച്ചു നടക്കാന്‍ ആരംഭിച്ച കുഞ്ഞിന്റെ വീഡിയോ വൈറലാകുന്നു. ബ്രസീലിലെ ഒരു ആസ്പത്രിയിലാണ് സംഭവം. പിറന്നുവീണ ഉടന്‍ തന്നെ നഴ്‌സിന്റെ കൈകളില്‍ കിടുന്നു കൊണ്ടാണ് കുഞ്ഞ് നടന്നു തുടങ്ങിയത്.[www.malabarflash.com]

സാധാരണരീതിയില്‍ പത്തു മുതല്‍ 12 മാസം വരെ പ്രായമാകുമ്പോഴാണ് കുഞ്ഞുങ്ങള്‍ പിച്ചവെച്ചു തുടങ്ങുന്നത്. എന്നാല്‍ ആതുരലോകത്തെ പോലും അത്ഭുതപ്പെടുത്തിയിരിക്കുകയാണ് ഈ പിഞ്ചു കുഞ്ഞ്. 

ബ്രസീലില്‍ നിന്നുള്ള ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ മാസം 26ന് പോസ്റ്റ് ചെയ്ത വീഡിയോ ഇതിനകം 50 ദശലക്ഷം ആളുകള്‍ കണ്ടു കഴിഞ്ഞു. വീഡിയോക്ക് 1.3 ദശലക്ഷം ഷെയറും ലഭിച്ചിട്ടുണ്ട്.

വീഡിയോ കാണാം:

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.