ദുബൈ: എമിറേറ്റ്‌സ് പോസ്റ്റ് ഗ്രൂപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഏക യു.എ.ഇ സര്‍ക്കാര്‍ ധനവിനിമയ സ്ഥാപനമായ 'വാള്‍സ്ട്രീറ്റ് എക്‌സ്‌ചേഞ്ച്' എല്ലാ വ്യാഴാഴ്ച്ചകളിലും ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നു.[www.malabarflash.com]
തിരഞ്ഞെടുക്കപ്പെട്ട ശാഖകളിലെ പരിസര പ്രദേശങ്ങളിലും, ലേബര്‍ ക്യാമ്പുകളിലുമാണ് വിതരണം ചെയ്യുന്നത്. 'ദിയാഫത് വാള്‍സ്ട്രീറ്റ്' എന്ന പേരിലാണ് പരിപാടി ഒരുക്കിയിരിക്കുന്നത്. ഓരോ ആഴ്ച്ചയും 500 കിറ്റുകളാണ് വിതരണം ചെയ്യുന്നത്.
കഴിഞ്ഞ ദിവസം ദേര, അല്‍ബറഹ പരിസരങ്ങളിലായി ഈ വര്‍ഷത്തെ ആദ്യത്തെ കിറ്റ് വിതരണം ചെയ്തു. വരും വ്യാഴാഴ്ച്ചകളില്‍ അബുദാബി, റാസല്‍ഖൈമ, അജ്മാന്‍, ഷാര്‍ജ തുടങ്ങയ ശാഖകളില്‍ ഭക്ഷണ വിതരണത്തിനു പുറമെ മെയ് 31ാം തിയ്യതി ബുധനാഴ്ച്ച അബുദാബിയിലെ മദീനത്തു സായിദില്‍ രക്തധാന ക്യാമ്പും സംഘടിപ്പിക്കുമെന്ന് വാള്‍സ്ട്രീറ്റ് ബിസ്‌നസ് ഡെവലപ്‌മെന്റ് മേധാവി ജുനൈദ് ശരീഫ് അറിയിച്ചു.
Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment