Latest News

വിജയരാഘവനെ 'കൊന്ന്' സോഷ്യല്‍ മീഡിയ

കോട്ടയം: നടന്‍ വിജയരാഘവന്റെ പേരിലും വ്യാജ മരണ വാര്‍ത്ത. സമൂഹമാധ്യമങ്ങള്‍ വഴിയാണ് വാര്‍ത്ത പ്രചരിക്കുന്നത്.[www.malabarflash.com] 

വിജയരാഘവന്റെ ചിത്രം പതിച്ച ആംബുലന്‍സിന്റെ ചിത്രം സഹിതമാണ് വാര്‍ത്ത സമൂഹമാധ്യമങ്ങളായ ഫെയ്‌സ്ബുക്, വാട്ട്‌സ്ആപ്പ് തുടങ്ങിയവ വഴി പ്രചരിക്കുന്നത്. 
അതേസമയം, വാര്‍ത്തയ്‌ക്കെതിരെ വിജയരാഘവന്‍ രംഗത്തെത്തി. രാമലീല എന്ന പുതിയ സിനിമയുടെ ഷൂട്ടിങ്ങിനിടെ പകര്‍ത്തിയ ചിത്രമാണിതെന്നു വ്യക്തമാക്കിയ അദ്ദേഹം വ്യാജവാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും നിയമനടപടികള്‍ സ്വീകരിക്കുമെന്നും അറിയിച്ചു.

വ്യാജവാര്‍ത്ത മറ്റുള്ളവരുമായി ഷെയര്‍ ചെയ്ത എല്ലാവരുടെയും മേല്‍ സൈബര്‍ സെല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ഡിജിപി ടി.പി. സെന്‍കുമാര്‍ അറിയിച്ചു. തന്നെപ്പറ്റി ഇത്തരം ഒരു വാര്‍ത്ത പരന്നതിന്റെ പശ്ചതലത്തില്‍ വിജയരാഘവന്‍ തന്നെയാണ് നേരിട്ട് ഡിജിപിക്കു പരാതി സമര്‍പ്പിച്ചത്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.