Latest News

പാചകത്തൊഴിലാളി ജില്ലാ സമ്മേളനവും അവാര്‍ഡ് വിതരണവും


കാഞ്ഞങ്ങാട് : പാചക തൊഴിലാളി അസോസിയേഷന്‍ (കെ പി ടി എ) മൂന്നാം ജില്ലാ സമ്മേളനം ഇ ചന്ദ്രശേഖരന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് കപ്പണക്കാല്‍ കുഞ്ഞബ്ദുല്ല ഹാജി നഗറില്‍ നടന്ന പരിപാടിയില്‍ സിദ്ദിഖ് എം എം കെ അധ്യക്ഷത വഹിച്ചു. പ്രശസ്ത സിനിമാ നടന്‍ മാമുക്കോയ വിശിഷ്ഠ അതിഥിയായിരുന്നു. പാചകതൊഴിലാളി അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ പ്രഥമ മാധ്യമ പുരസ്‌കാരം തേജസ് ദിനപത്രം കാസര്‍കോട് ബ്യൂറോ ചീഫ് അബ്ദുര്‍റഹ്മാന് ചടങ്ങില്‍ വെച്ച് മാമുക്കോയ നല്‍കി.

എ കെ എം അഷ്‌റഫ്, സിദ്ധിഖ് ചെറുവത്തൂര്‍, ടി വി കൃഷ്ണന്‍ നമ്പ്യാര്‍, അമീര്‍ കണ്ണാടിപ്പറമ്പ്, ഹംസ കൊയിലാണ്ടി, സിദ്ധിഖ് സുല്‍ത്താന്‍ ബത്തേരി, ഉമ്മര്‍ ഒളിയത്തടുക്ക, വാസു തായലങ്ങാടി, കുഞ്ഞമ്മദ് വെള്ളിക്കോത്ത്, ഇക്ബാല്‍ പടന്നക്കാട്, അബു ദേളി, മൂസ ചട്ടഞ്ചാല്‍, അബ്ദുറഹ്മാന്‍ അംഗടിമുഗര്‍, അബൂബക്കര്‍ കല്ലൂരാവി തുടങ്ങിയവര്‍ സംബന്ധിച്ചു.

സമ്മേളനത്തോടനുബന്ധിച്ച് നടന്ന കുടുംബസംഗമം നഗരസഭാ വൈസ് ചെയര്‍മാന്‍ പ്രഭാകരന്‍ വാഴുന്നോറടി ഉദ്ഘാടനം ചെയ്തു. കുഞ്ഞഹമ്മദ് വെള്ളിക്കോത്ത് അധ്യക്ഷത വഹിച്ചു. കൃഷ്ണന്‍ നമ്പ്യാര്‍, ഉമ്മര്‍ ഒളയത്തടുക്ക, വാസു തായലങ്ങാടി, അഷ്‌റഫ് മേല്‍പറമ്പ്, അബ്ദുല്ല, പൊവ്വല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.




Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.