കണ്ണൂര്‍: കണ്ണൂര്‍ നഗരസഭ മുന്‍ ചെയര്‍മാനും മുസ്ലിംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതിയംഗവും ജില്ലാ വൈസ് പ്രസിഡണ്ടുമായ ബി.പി. ഫാറൂഖ് (55) അന്തരിച്ചു. ബുധനാഴ്ച പുലര്‍ച്ചെ കോഴിക്കോട് മീംസ് ആശുപത്രിയിലായിരുന്നു അന്ത്യം.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,
താണ സ്വദേശിയായ ഫാറൂഖ് യൂത്ത്ലീഗ് സംസ്ഥാന സെക്രട്ടറി, മുസ്ലിംലീഗ് ജില്ലാ ജന. സെക്രട്ടറി, ദീനുല്‍ ഇസ്ലാംസഭ എഡ്യുക്കേഷണല്‍ കമ്മിറ്റി ചെയര്മാന്, താണ റിലീഫ് കമ്മിറ്റി ചെയര്മാന് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു.
പരേതനായ അബ്ദുള്അസീസ്-ബി.പി. സഫിയ ദമ്പതികളുടെ മകനാണ്. ഭാര്യ: ടി.പി.വി. റഫീദ. മക്കള്‍: റിസ്വാന്, ഹസ്ന സനം. മരുമകന്: അസീസ് (ജിദ്ദ). സഹോദരന്: ഹാരിസ്.
മൃതദേഹം കണ്ണൂര്‍ നഗരസഭ കാര്യാലയത്തില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷം താണ ജുമാമസ്ജിദിലെ മയ്യിത്ത് നിസ്കാരത്തിന് ശേഷം സിറ്റി ജുമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ കബറടക്കി.
ഫാറൂഖിനോടുള്ള ആദരസൂചകമായി വൈകുന്നേരം നാലു മണിവരെ കണ്ണൂര്‍ നഗരസഭ പരിധിയില്‍ ഹര്‍ത്താല്‍ ആചരിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,
No comments:
Post a Comment