കാസർകോട്: ദുബൈ കെഎംസിസി കാസർകോട് മണ്ഡലം കമ്മിറ്റി മണ്ഡലം പരിധിയിലെ എട്ട് നിർദ്ധരർക്ക് വേണ്ടി നിർമ്മിച്ച് നൽകുന്ന ബൈത്തുൽ റഹ്മകളിൽ അഞ്ചാമത്തെ വീട് മധൂർ പഞ്ചായത്തിലെ ഒളിയത്തടുക്കയിൽ കെ എസ് അലി തങ്ങൾ കുമ്പോൽ സമർപ്പിച്ചു.[www.malabarflash.com]
മുസ്ലിം ലീഗിന്റേയും പോഷക ഘടകമായ കെഎംസിസിയുടേയും കാരുണ്യ പ്രവർത്തനങ്ങൾ വഴി നിരാലംബരുടെ കണ്ണീരൊപ്പാനും ആരോരുമില്ലാത്തവരുടെ നൊമ്പരങ്ങളിൽ സഹായ ഹസ്തങ്ങളാവാനും സാധ്യമാവുന്നുവെന്ന് ബൈത്തുൽ റഹ്മ സമർപ്പിച്ച് കുമ്പോൽ കെ എസ് അലി തങ്ങൾ അഭിപ്രായപ്പെട്ടു.
എ അബ്ദുൽ റഹിമാൻ, എ എം കടവത്ത്, അബ്ദുല്ലക്കുഞ്ഞി ചെർക്കള, അബ്ബാസ് ബീഗം, ഹാഷിം കടവത്ത്, ടി എം ഇക്ബാൽ, അബ്ദുൽ റഹ്മാൻ പട്ളം, അഷറഫ് ഇടനീർ, ഹാരിസ് പട്ള, എ എ ജലീൽ, മുനീർ പി ചെർക്കള, മഹമൂദ് കുളങ്കര, സലീം ചേരങ്കൈ, റഹ്മാൻ പടിഞ്ഞാർ, നൗഫൽ മാങ്ങാടൻ, ഹാരിസ് ചൂരി, മജീദ് പട്ട്ള, യു ബഷീർ,യു സഅദ് ഹാജി, ഹബീബ് ചെട്ടുംകുഴി, അലി യു ബി, മമ്മു ഫുജൈറ തുടങ്ങിയവർ പങ്കെടുത്തു.
ദുബൈ കാസർകോട് മണ്ഡലം കെഎംസിസിയുടെ നേതൃത്വത്തിൽ കാസർകോട് മുനിസിപ്പാലിറ്റി, ചെങ്കള, മൊഗ്രാൽ പുത്തൂർ, ബദിയടുക്ക കാറഡുക്ക പഞ്ചായത്തുകളിൽ നിർമ്മിച്ച കാരുണ്യ ഭവനങ്ങൾ അവകാശികൾക്ക് നേരത്തേ കൈമാറിയിരുന്നു.കുംബടാജെ പഞ്ചായത്തിൽ പണി പൂർത്തിയായ വീടിന്റെ താക്കോൽ ഈ മാസം 25 വ്യാഴം രാവിലെ 10 മണിക്ക് പാണക്കാട് സയ്യിദ് ഹമീദലി തങ്ങൾ അവകാശിക്ക് കൈമാറും.
ദുബൈ കാസർകോട് മണ്ഡലം കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് സലാം കന്യപ്പാടി,പി ഡി നൂറുദ്ധീൻ, ഫൈസൽ പട്ടേൽ എന്നിവരാണ് നേതൃത്വം നൽകുന്നത്.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment