Latest News

റിയാസ് മുസ്‌ലിയാർ വധം: പി.കെ. കുഞ്ഞാലിക്കുട്ടി എം പിക്ക് പഴയ ചൂരി മുഹ്യുദ്ധീൻ ജുമാ മസ്ജിദ് യു.എ.ഇ കമ്മിറ്റിയുടെ നിവേദനം

ദുബൈ : കാസറകോട്  ജില്ലയിലെ പഴയ ചൂരി മുഹ്യ്ദ്ധീൻ ജുമാ മസ്ജിദിൽ മുഹദ്ധീനായി ജോലി ചെയ്തു വരികയായിരുന്ന റിയാസ് മുസ്ലിയാരെ  പള്ളിക്കകത്ത് വെച്ച് അതി നിഷ്ടൂരം കൊല ചെയ്ത സംഭവത്തിൽ ഗൂഢാലോചനയെ കുറിച്ച് അന്വേഷണ പരിധിയിൽ കൊണ്ട് വരാനും കുറ്റപത്രം വൈകുന്നതിലെ ആശങ്ക അകറ്റാനും സർക്കാരിൽ സമ്മർദ്ദം ചെലുത്താൻ പി.കെ. കുഞ്ഞാലിക്കുട്ടി എം പി ഇടപെടാൻ പഴയ ചൂരി മുഹ്യുദ്ധീൻ ജുമാ മസ്ജിദ് യു.എ.ഇ കമ്മിറ്റി ആവശ്യപ്പെട്ടു,[www.malabarflash.com]

നാട്ടിൽ വർഗീയ കലാപം സൃഷ്ടിക്കുക എന്ന വ്യക്തമായ ഉദ്ദേശത്തോടെ നടത്തിയ ഇത്തരമൊരു കൊലപാതകത്തിലെ പ്രധികളെയും അതിൻ ഒത്താശ ചെയ്തവരെയും പിടികൂടാൻ പഴുതുകളടച്ചുള്ള അന്വേഷണത്തിൻ മാത്രമെ കഴിയൂ എന്നും എന്ന് നിവേദനത്തിൽ പറഞ്ഞു.

ചൂരി എന്ന ഗ്രാമ പ്രദേശത്തുള്ള പള്ളിയെ മാത്രം ലക്ഷ്യമാക്കി ഒരു പാട് ദൂരം നടന്ന് വന്ന് കൊലയാളികൾ വളരെ ആസൂത്രിത കൃത്യം നടത്തിയതിൻ പിന്നിൽ ശക്തമായ ഗൂഢാലോചന നടന്നിട്ടുണ്ട് എന്നത് പകൽ പോലെ വ്യക്തമാണ്.

കഴിഞ്ഞ ഒമ്പത് വർഷത്തിനുള്ളിൽ കാസര്കോടിന്റെ പല ഭാഗതത്തുമായി ഇത്തരം കൊലപാതകങ്ങൾ നടന്നിരുന്നു ഇതു വരെ ഒരു കേസിൽ പോലും ശിക്ഷിക്കപ്പെടാത്തത് നാട്ടിൽ കൊലപാതകം ആവർത്തിക്കാൻ ഇത്തരക്കാർക്ക് വീണ്ടും പ്രചോദനമായേക്ക്കാം എന്ന് നിവേദനത്തിൽ പറഞ്ഞു..

കൃത്യ നിർവഹണത്തിന് ശേഷവും കൊലയാളികൾ സൗര്യവിഹാരം നടത്തുന്നു എന്നതിനുള്ള തെളിവുകളാണ് പുറത്തു വരുന്നത്.

റിയാസ് മുസ്ലിയാരെ  കൊന്ന പ്രതികൾ പല അക്രമ കേസിലും വധശ്രമ കേസിലും പ്രതികളായിരുന്നു, ഈ കേസിലൊന്നും അന്വേഷണങ്ങൾ ശരിയായ രീതിയിൽ നടന്നിരുന്നുവെങ്കിൽ ഒരു കൊലപാതമെങ്കിലും നമുക്ക് തടയാമായിരുന്നു എന്ന് എം.പിയോട് യു.എ.ഇ കമ്മിറ്റി ജനറൽ സെക്രട്ടറി ഹസ്കർ ചൂരി പറഞ്ഞു.

റിയാസ് മുസ്ലിയാരുടെ  കൊലപാതകത്തെ ലഘൂകരിക്കുക വഴി വർഗീയ വാദികൾക്ക് ഒരു ഇരയെ കൂടി തയ്യാറാക്കി വെക്കുകയാണന്നും യു.എ.ഇ പ്രവർത്തക സമിതി അംഗം ലത്തീഫ് ചൂരിയും സാക്കിർ ചൂരിയും എം.പിയോട് സൂചിപ്പിച്ചു.

റിയാസ് മുസ്ലിയാരുടെ കൊലപാതകത്തിന് പിന്നിലുള്ള കരാള ഹസ്തങ്ങളെ പിടികൂടി മാതൃകപരമായ ശിക്ഷ നേടിക്കൊടുക്കുന്നതിൻ വേണ്ടി അങ്ങ് സർക്കാർ തലങ്ങളിൽ ഉചിതമായ രീതിയിൽ ഇടപെടലുകൾ നടത്തണമെന്ന് എം.പിയോട് ആവശ്യപ്പെടുകയും ചെയ്തു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.