ഉദുമ: സ്ത്രീകളുടെ കഴുത്തില്‍ നിന്ന് ബൈക്കിലെത്തി മാല തട്ടിപറിക്കുന്ന കര്‍ണാടക സ്വദേശികളായ രണ്ടുപേരെ ബേക്കല്‍ പോലീസ് അറസ്റ്റുചെയ്തു. മംഗളൂരു സ്വദേശികളായ വിജയ് (19), ജഗത്ത് (20) എന്നിവരെയാണ് ബേക്കല്‍ എസ്‌ഐ യു പി വിപിനും സംഘവും അറസ്റ്റുചെയ്തത്.[www.malabarflash.com]
ചൊവ്വാഴ്ച പകല്‍ ഒന്നരയോടെ ബേക്കല്‍ ജങ്ഷിന് സമീപത്ത് വെച്ച് നാരായണിയുടെ കഴുത്തില്‍ നിന്ന് രണ്ടര പവന്‍ മാല പൊട്ടിച്ച് ഓടുന്നതിനിടയാണ് ഇരുവരെയും പിടിയിലായത്. ബൈക്കിലെത്തിയ ഇവര്‍ നാരായണിയുടെ മാല പൊട്ടിച്ച് രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് ബേക്കല്‍ എസ്‌ഐയും സംഘവും ആ വഴിയെത്തിയത്.
പോലീസിനെ കണ്ടതോടെ പ്രതികള്‍ അമിതവേഗതയില്‍ ഓടിച്ച ബൈക്ക് റോഡിലെ ഡിവൈഡറിനിടിച്ച് മറിഞ്ഞു. പോലീസ് അടുത്തെത്തിയപ്പോള്‍ റെയില്‍വേ പാതയിലൂടെ ഓടിയ ഇരുവരെയും പോലീസ് പിന്‍തുടര്‍ന്നാണ് പിടികൂടിയത്.
കാസര്‍കോട്, കാഞ്ഞങ്ങാട്, അമ്പലത്തറ സ്‌റ്റേഷന്‍ പരിധിയില്‍ നിരവധി സ്ത്രീകളുടെ കഴുത്തില്‍ നിന്ന് ബൈക്കിലെത്തി മാല തട്ടിപറിച്ചതായി പ്രതികള്‍ സമ്മതിച്ചതായി എസ്‌ഐ പറഞ്ഞു. എസ്‌ഐക്ക് പുറമെ അഡീഷണല്‍ എസ്‌ഐ ശശിധരന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ സുരേഷ്, വിനീഷ് എന്നിവരും പ്രതികളെ പിടികൂടുന്നതിലുണ്ടായിരുന്നു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment