കുമ്പള: പിഞ്ചുകുഞ്ഞിനെ കിടക്കയില്‍ പെട്രോളൊഴിച്ച് തീവെച്ചുകൊല്ലാന്‍ ശ്രമം. ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ മംഗളൂരു ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.[www.malabarflash.com]
മഞ്ചേശ്വരം രാഗം കുന്നിലെ അഷ്‌റഫിന്റെയും ജുനൈദയുടേയും മകന്‍ രണ്ട് മാസം പ്രായമുള്ള അസാന്‍ അഹമ്മദിനാണ് പൊള്ളലേറ്റത്. 75 ശതമാനം പൊള്ളലേറ്റിട്ടുണ്ടെന്നും കുട്ടി അപകട നില തരണം ചെയ്തിട്ടില്ലെന്നും ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിച്ചു.
കുട്ടിയുടെ ഉമ്മൂമ്മ സുബൈദക്കും പൊള്ളലേറ്റു. സംഭവവുമായി ബന്ധപ്പെട്ട് കുമ്പളയിലെ ഖലീലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. അഷ്‌റഫിന്റെ ബന്ധുവാണ് ഖലീല്‍.
കുട്ടിയെ കിടത്തിയ കിടയ്ക്കക്ക് തീവെക്കുന്നത് കണ്ട ജുനൈദ നിലവിളിച്ചപ്പോള്‍ അയല്‍ക്കാര്‍ ഓടിയെത്തി. ഇതോടെ ഖലീല്‍ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയി. അഷ്‌റഫും ഖലീലും തമ്മില്‍ നേരത്തെ തര്‍ക്കമുണ്ടായിരുന്നുവത്രെ.
സംഭവത്തെക്കുറിച്ച് ഊര്‍ജ്ജിതമായി അന്വേഷിക്കുന്നുണ്ടെന്ന് കുമ്പള സി.ഐ. വി.വി മനോജ് പറഞ്ഞു. കുഞ്ഞിനെ തീവെച്ച് കൊല്ലാന്‍ ശ്രമിച്ച സംഭവം നാടിനെ നടുക്കിയിരിക്കുകയാണ്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment