മേല്‍പറമ്പ്: സിപിഐ എം ചെമ്മനാട് ലോക്കല്‍കമ്മിറ്റി ഓഫീസ് മേല്‍പറമ്പില്‍ ജില്ലാസെക്രട്ടറിയറ്റംഗം കെ വി കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു.[www.malabarflash.com]
ചെമ്മനാട് പഞ്ചായത്ത് മുന്‍ അംഗവും ലോക്കല്‍കമ്മിറ്റി അംഗവുമായിരുന്ന കെ ഗോപാലന്റെ ഫോട്ടോ ഏരിയാ സെക്രട്ടറി ടി നാരായണന്‍ അനാഛാദനം ചെയ്തു. തുടര്‍ന്ന് നടന്ന പൊതുയോഗത്തില്‍ കെ വി കുഞ്ഞിരാമന്‍, നാസര്‍ കൊളായി എന്നിവര്‍ സംസാരിച്ചു. ടി നാരായണന്‍ അധ്യക്ഷനായി.
എം ഫാം പരീക്ഷയില്‍ ഒമ്പതാം റാങ്ക് നേടിയ സുപ്രീതി, ഫിസിക്‌സില്‍ ഡോക്ടറേറ്റ് നേടിയ എന്‍ മനോജ് എന്നിവരെ ഉപഹാരം നല്‍കി ആനുമോദിച്ചു. ലോക്കല്‍ സെക്രട്ടറി ചന്ദ്രന്‍ കൊക്കാല്‍ സ്വാഗതം പറഞ്ഞു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment