ഉദുമ: ഉദുമ ഗ്രാമ പഞ്ചായത്ത് 2017-18 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി വികസന സെമിനാര്‍ പള്ളം മാഷ് ഓഡിറ്റോറിയത്തില്‍ നടന്നു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ഗൗരി ഉദ്ഘാടനം ചെയ്തു. ഉദുമ പഞ്ചായത്ത് പ്രസിഡന്റ് കെ.എ. മുഹമ്മദാലി അധ്യക്ഷനായി.[www.malabarflash.com]
വികസന സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാന്‍ കെ. പ്രഭാകരന്‍ കരട് പദ്ധതി രേഖ അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം ഷാനവാസ് പാദൂര്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ വി. കുഞ്ഞിരാമന്‍, ഇന്ദിര ബാലകൃഷ്ണന്‍, അയിഷബി, പഞ്ചായത്ത് സെക്രട്ടറി ബാലകൃഷ്ണന്‍, പഞ്ചായത്തംഗങ്ങളായ കെ. സന്തോഷ് കുമാര്‍, എ.വി. അപ്പു, കാപ്പില്‍ മുഹമ്മദ് പാഷ, സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ ഗീത ഗോവിന്ദന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment