പെര്‍ള: സ്‌നേഹത്തിനും കുടുംബന്ധങ്ങള്‍ക്കും വിലയിടിയുന്ന വര്‍ത്തമാനകാലത്ത് പൊക്കിള്‍കൊടി ബന്ധങ്ങളുടെ പവിത്രത വിളിച്ചോതി നടുബയല്‍ ബ്യാരി മമ്മിഞ്ഞി ഉപ്പൂപ്പയുടെ പേരമക്കള്‍ ഒത്തുകൂടി.[www.malabarflash.com]
നൂറു വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ച മുഹമ്മദ് ബ്യാരി എന്ന മമ്മിഞ്ഞി ഉപ്പൂപ്പ കാര്‍ഷിക രംഗത്തും കച്ചവട രംഗത്തും ഏറെ പേരും പെരുമയുമുള്ള ആളായിരുന്നു. അദ്ദേഹത്തിന്റെ പത്തു മക്കളും അതേ പാതയിലൂടെ സഞ്ചരിച്ച് പിതാവിന്റെ പാരമ്പര്യം കാത്തുസൂക്ഷിച്ചു.
അവരുടെ പിന്‍തലമുറക്കാരായ പേരമക്കള്‍ വിവിധ മേഖലകളില്‍ ഉന്നത സ്ഥാനങ്ങളിലിരിക്കുന്നു. ഒരുകാലത്ത് കാര്‍ഷിക രംഗത്ത് ശ്രദ്ദേയരായ കുടുംബത്തിന്റെ തലമുറയില്‍ നിന്ന് നിരവധി ഡോക്ടര്‍മാരും എഞ്ചിനിയര്‍മാരും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരും പ്രമുഖ വ്യവസായികളുമുണ്ട്.
പെര്‍ള ബെദ്രംപള്ളയില്‍ നടന്ന കുടുംബ സംഗമത്തില്‍ അയ്യായിരത്തോളം അംഗങ്ങളാണ് പങ്കെടുത്തത്. കുടുംബത്തില്‍ നിന്ന് ആദ്യമായി ഡോക്ടര്‍, എഞ്ചിനിയര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍, കോളജ് വിദ്യാര്‍ത്ഥി തുടങ്ങിയ പദവികളിലെത്തിയവരെ ചടങ്ങില്‍ ആദരിച്ചു.
പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി.ബഷീര്‍ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ ലത്തീഫ് ഉപ്പളഗേറ്റ് അധ്യക്ഷത വഹിച്ചു. അബ്ദുല്ല മാതമൂല സ്വാഗതം പറഞ്ഞു. മുന്‍ മന്ത്രി സി.ടി.അഹമ്മദലി, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.കെ.എം.അഷറഫ്, സി.എ.സുബൈര്‍, ശങ്കര്‍റൈ മാസ്റ്റര്‍, യു.കെ.യൂസഫ്, നൗഫല്‍ സഅദി പ്രസംഗിച്ചു. അബ്ദുല്‍ റഹ്്മാന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment