Latest News

സമാധാന പൂര്‍ണമായ കാസറകോടിന് കൈ കോര്‍ക്കണം: കെസെഫ്

ദുബൈ: മത സൗഹാര്‍ദവും, സ്‌നേഹവും നില നിര്‍ത്തി സമാധാന പൂര്‍ണമായ കാസറകോടിന് കൈ കോര്‍ക്കണമെന്ന് കാസറകോട് ജില്ലക്കാരുടെ യു. എ. ഇ കൂട്ടായ്മയായ കെസെഫ് ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു.[www.malabarflash.com]

സപ്ത ഭാഷാ സംഗമ ഭൂമിയാണ് കാസറകോട്. വ്യത്യസ്ത മത വിശ്വാസികളും, വ്യത്യസ്ത ആശയ ആദര്‍ശത്തില്‍ വിശ്വസിക്കുന്ന ജനങ്ങള്‍ കക്ഷി രാഷ്ട്രീയ ഭേദമന്യേ സ്‌നേഹവും, സൗഹാര്‍ദവും നിലനിര്‍ത്തി വളരെ സമാധാനത്തോടെ ജീവിച്ചിരുന്ന മുന്‍ഗാമികളുടെ വലിയൊരു ചരിത്രം കാസറകോടിനുണ്ട്. 

തികച്ചും സാമാധാനത്തിലായിരുന്ന കാസറകോടിനെ കലാപ ഭൂമിയാക്കാനുള്ള ചിലരുടെ ശ്രമങ്ങളെ സമാധാന പ്രിയരായ കാസറകോട്ടുകാര്‍ തിരിച്ചറിയണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു.
അടിക്കടിയുണ്ടാകുന്ന സംഘര്‍ഷങ്ങള്‍ നാടിന്റെ വികസനത്തിനും, സാമൂഹിക പുരോഗതിക്കും വിഘാതം സൃഷ്ട്ടിക്കുമെന്നതില്‍ സംശയമില്ല. സമാധാനം നില നിര്‍ത്തേണ്ടത് ഓരോ പൗരന്റെയും കടമയാണ്. കാസറകോടിനെ വീണ്ടും ഒരു കലാപ ഭൂമിയാക്കാന്‍ മതേതര വിശ്വാസികള്‍ അനുവദിക്കരുത്.
കലുശിതമായ കാസറകോടിന്റെ മണ്ണില്‍ മത സൗഹാര്‍ദത്തിന്റെയും, മാനവിക ഐക്യത്തിന്റെയും പ്രകാശനാളം കെട്ട് പോകാതിരിക്കാന്‍ എല്ലാ ജനങ്ങളും മുമ്പോട്ട് വരണം.
ചെയര്‍മാന്‍ ബി. എ. മഹ്മൂദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജനറല്‍ മാധവന്‍ അണിഞ്ഞ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നിസാര്‍ തളങ്കര തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
പുതിയ ഭാരവാഹികളായി ചെയര്‍മാന്‍: ബി. എ. മഹമൂദ്, സെക്രട്ടറി ജനറല്‍: മാധവന്‍ അണിഞ്ഞ, ട്രഷറര്‍: അമീര്‍ കല്ലട്ര എന്നിവരെയും
വൈസ് ചെയര്‍മാന്‍മാര്‍: വിജയന്‍ കേവീസ്, മുഹമ്മദ് കുഞ്ഞി ബേക്കല്‍, തമ്പാന്‍ പൊതുവാള്‍, ഷൗക്കത് പൂച്ചക്കാട്, സത്താര്‍ ചെമനാട്, ജോയിന്റ് സെക്രട്ടറിമാര്‍: ഹുസൈന്‍ പടിഞ്ഞാര്‍, ജയന്‍ മാങ്ങാട്, നിയാസ് ചേടികമ്പനി, പ്രദീപ് തൃക്കരിപ്പൂര്‍, മുനീര്‍ പടിഞ്ഞാര്‍, ഓഡിറ്റര്‍: അഷ്‌റഫ് എയ്യള എന്നിവരെയും തിരഞ്ഞെടുത്തു.

യഹ്‌യ തളങ്കര, നാരായണന്‍ നായര്‍, റാഫി പട്ടേല്‍, ഹനീഫ് മവ്വല്‍, ഹുസൈന്‍ പടിഞ്ഞാര്‍, മധു സാബ, കാദര്‍ കുന്നില്‍ എന്നിവര്‍ പ്രസംഗിച്ചു. മാധവന്‍ അണിഞ്ഞ സ്വാഗതവും അമീര്‍ കല്ലട്ര നന്ദിയും പറഞ്ഞു.

Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.