Latest News

ഫുട്‌ബോള്‍ പരിശീലനം തുടങ്ങി

ഉദുമ: സനാബില്‍ ഫുട്‌ബോള്‍ അക്കാദമി ബാജിയോ ഫാന്‍സ് ഉദുമയുടെ സഹകരണത്തോടെ നടത്തുന്ന ഫുട്‌ബോള്‍ പരിശീലനം തുടങ്ങി.[www.malabarflash.com] 
ഉദുമ പടിഞ്ഞാര്‍ അംബിക സ്‌കൂള്‍ ഗ്രൗണ്ടിലാണ് പരിശീലനം. കളിക്കാരെ 10, 14, 16 വയസ്സുകളിലുള്ള മൂന്ന് ബാച്ചുകളായി ക്രമീകരിച്ചാണ് പരിശീലനംനല്കുന്നത്.

80 കുട്ടികള്‍ പരിശീലനംനേടുന്നുണ്ട്. ചട്ടഞ്ചാല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കായികാധ്യാപകന്‍ കെ.വി.പ്രസീത് മുഖ്യ പരിശീലകനാണ്. ജില്ലാതാരങ്ങളായ ഇര്‍ഷാദലി കാപ്പില്‍, അഷ്‌കര്‍ നാലാംവാതുക്കള്‍ എന്നിവരും പരിശീലനത്തിന് നേതൃത്വംനല്‍കുന്നു.

Keywords: Kasaragod  News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.