Latest News

പ്രണയം പൂത്തുലയുന്നതിനിടയില്‍ കമിതാക്കള്‍ പരസ്പരം പ്രായം അന്വേഷിച്ചില്ല; വിവാഹദിവസമെത്തിയപ്പോള്‍ വരന്‍ കാലുമാറി

തൃക്കരിപ്പൂര്‍: പ്രണയിച്ച് വിവാഹദിവസമെത്തിയപ്പോള്‍ വരന്‍ കാലുമാറി. മൂഹൂര്‍ത്തസമയം കഴിഞ്ഞിട്ടും വിവാഹം തീരുമാനിച്ചിരുന്ന ക്ഷേത്രത്തില്‍ എത്താതിരുന്ന വരനെ അന്വേഷിച്ച് പോലീസ് ചെന്നപ്പോള്‍ വരന്‍ നല്ല ഉറക്കത്തിലും. ഒടുവില്‍ യുവാവിനെതിരെ പോലീസ് കേസെടുത്തു.[www.malabarflash.com]
കിനാത്തില്‍ തോട്ടുകരയിലെ എ.വി.ഷിജു(26)വും സമീപപ്രദേശത്തെ യുവതിയും തമ്മിലുള്ള വിവാഹം തൃക്കരിപ്പൂര്‍ ചക്രപാണിക്ഷേത്രത്തില്‍ വെച്ച് ബുധനാഴ്ച നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. 

ബൊക്കെയും മാലയുമായി വധുവും ബന്ധുക്കളും ക്ഷേത്രത്തിലെത്തി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും വരനും സംഘവും എത്തിയില്ല.
വധുവിന്റെ ബന്ധുക്കള്‍ മൊബൈലില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും വരന്റെ ഫോണ്‍ സ്വിച്ച്ഡ് ഓഫായിരുന്നു. ഒടുവില്‍ ഏറെ നേരെ ത്ത കാത്തിരിപ്പിന് ശേഷം യു വതിയും ബന്ധുക്കളും ചന്തേര പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. 

പ്രിന്‍സിപ്പല്‍ എസ്.ഐ. കെ.വി.ഉമേശനും സംഘവും വരനെ അന്വേഷിച്ച് വീട്ടിലെത്തിയപ്പോള്‍ വരന്റെ വീട്ടുകാര്‍ കല്യാണക്കാര്യം അറിഞ്ഞിട്ടേ ഉണ്ടായിരുന്നില്ല. വരനാണെങ്കില്‍ നല്ല ഉറക്കത്തിലും.

ഷൈജു ഒരുകൊല്ലം മുമ്പ് ആയിറ്റിയിലെ യുവതിയുമാ യി പ്രണയം തുടങ്ങി. മൊബൈല്‍ ഫോണില്‍ മിസ്ഡ് കോള്‍ പ്രണയമായിരുന്നു ഇത്. തുടര്‍ന്ന് ഇരുവരും ക്ഷേത്രത്തില്‍ വെച്ച് കണ്ടുമുട്ടി. പിന്നീട് മിക്കദിവസങ്ങളിലും ക്ഷേത്രദര്‍ശനത്തിനെന്ന പേരില്‍ ഇരുവരും വീട്ടില്‍ നിന്നിറങ്ങി പ്രണയം കൊഴുപ്പിച്ചു.

ഷൈജുവിന് 26 വയസാണ് പ്രായം. വധുവിനേക്കണ്ടാല്‍ അത്രയും പ്രായം തോന്നുകയില്ല. ക്രമേണ ഇരുവരും സംഭവം വീട്ടില്‍ പറഞ്ഞു. കാമുകന്റെ വീട്ടുകാര്‍ വധുവിനേക്കുറിച്ച് അന്വേഷണം തുടങ്ങി.

അപ്പോഴാണറിയുന്നത് വരനേക്കാള്‍ മൂന്ന് വയസ് പ്രായം വധുവിന് കൂടുതലുണ്ടെന്ന്. ഇതോടെ വീട്ടുകാര്‍ വിവാഹാലോചനയില്‍ നിന്നും പിന്‍മാറി.പ്രണയബന്ധം വളര്‍ന്നതോടെ യുവാവ് വിട്ടുകാരറിയാതെയാണ് വിവാഹത്തിനുള്ള സ്ഥലവും തീയതിയും തീരുമാനിച്ചത്. വധുവിന്റെ വീട്ടുകാര്‍ 200 പേര്‍ക്കുള്ള ഭക്ഷണവും ഏര്‍പ്പാടാക്കിയിരുന്നു. 

പ്രണയം പൂത്തുലയുന്നതിനിടയില്‍ കമിതാക്കള്‍ പരസ്പരം പ്രായം അന്വേഷിക്കാതിരുന്നതാണ് ഒടുവില്‍ പുലിവാലായത്.

സ്റ്റേഷനിലെത്തിയ ഇരുവീട്ടുകാരും തമ്മില്‍ അനുരഞ്ജന ചര്‍ച്ച നടത്തിയെങ്കിലും വിവാഹത്തിന് സമ്മതമല്ലെന്ന ഉറച്ച തീരുമാനത്തിലായിരുന്നു വരനും വീട്ടുകാരും. പിന്നീട് വധുവിന്റെ വീട്ടുകാരുടെ പരാതിയില്‍ പോലീസ് കേസെടുത്ത് യുവാവിനെ കോടതിയില്‍ ഹാജരാക്കി. കോടതി ഇയാള്‍ക്ക് ജാമ്യം അനുവദിച്ചു. 
വഞ്ചനക്കുറ്റത്തിനാണ് കേസ്.

Keywords: Kasaragod  News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.