നീലേശ്വരം: മിഥുന്റെ വിജയം ഏറ്റവും ആഗ്രഹിച്ചത് അച്ഛനായിരുന്നു. മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസുമായി അവന്‍ എസ്എസ്എല്‍സി കടക്കുമ്പോള്‍, കാണാന്‍ അച്ഛനില്ലെന്ന ദുഃഖം ബാക്കി.[www.malabarflash.com]
മിഥുന്റെ പിതാവ് പി.കെ.മധു കഴിഞ്ഞ ഏപ്രില്‍ 24ന് ആണു മരിച്ചത്.മേക്കാട്ട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്ന മിഥുനോട് ഓരോ പരീക്ഷ കഴിഞ്ഞു വരുമ്പോഴും വിവരങ്ങള്‍ തിരക്കുമായിരുന്നു മധു.
പരീക്ഷ കഴിഞ്ഞ ശേഷം മികച്ച വിജയം നേടുമെന്ന മിഥുന്റെ ആത്മവിശ്വാസത്തില്‍ സന്തുഷ്ടനുമായിരുന്നു.
പരീക്ഷ കഴിഞ്ഞ ശേഷം മികച്ച വിജയം നേടുമെന്ന മിഥുന്റെ ആത്മവിശ്വാസത്തില്‍ സന്തുഷ്ടനുമായിരുന്നു.
തൊഴിലാളിയായിരുന്ന മധു മരിച്ച് പന്ത്രണ്ടാം ദിവസമാണ് മിഥുന്റെ പരീക്ഷാഫലം വന്നത്. അച്ഛന്‍ മരിക്കുന്നതിനു ദിവസങ്ങള്‍ക്കു മുന്‍പാണ് മാതാവ് മാലതിയുടെ അച്ഛന്‍ ഉദുമ കുന്നിലെ അപ്പക്കുഞ്ഞി മരിച്ചത്.
കബഡി താരം കൂടിയാണ് മിഥുന്‍. എരിക്കുളം സ്‌കൂളിലെ വിദ്യാര്‍ഥിയായ നിഥിന്‍ സഹോദരനാണ്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment