കൊച്ചി: എൻ.എച്ച് അന്‍വര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെയും (സിഒഎ) സംയുക്താഭിമുഖ്യത്തില്‍ എന്‍.എച്ച് അന്‍വര്‍ അനുസ്മരണവും 2017 ലെ മാധ്യമ അവാര്‍ഡ് വിതരണവും നടത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.[www.malabarflash.com]
എട്ടിന് വൈകുന്നേരം മൂന്നിന് രാമവര്‍മ്മ ക്ലബ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ സിഐടിയു ജനറല്‍ സെക്രട്ടറി എളമരം കരീം അനുസ്മരണ പ്രഭാഷണം നടത്തും.
സിഒഎ പ്രസിഡന്റ് കെ. വിജയകൃഷ്ണന് അധ്യക്ഷത വഹിക്കും. തുടര്‍ന്ന് എന്‍.എച്ച്.അന്‍വര്‍ മാധ്യമ അവാര്‍ഡ് വിതരണം നടത്തും. പത്രസമ്മേളനത്തില്‍ കെ.വിജയകൃഷ്ണന്, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.വി.രാജന്, എന്‍.എച്ച് അന്‍വര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്മാന് എസ്.കെ.അബ്ദുള്ള തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment