Latest News

പ്രായ പൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ പത്തുവര്‍ഷം വീതം തടവും പിഴയും

കാസര്‍കോട്: പത്തും എട്ടും വയസ്സുള്ള പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ നാല്പത്തിമൂന്നുകാരന് 20 വര്‍ഷം തടവും 20,000 രൂപ പിഴയും.[www.malabarflash.com]

കൊച്ചി സ്വദേശിയും മംഗല്‍പ്പാടി അടുക്കത്തെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായിരുന്ന മുഹമ്മദ് അമീനെതിരെയാണ് കാസര്‍കോട് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്.

പോക്‌സോ നിയമപ്രകാരം 2014-ല്‍ കുമ്പള പോലീസ് ആണ് മുഹമ്മദ് അമീനെതിരെ കേസ് രജിസ്റ്റര്‍ചെയ്തത്. രണ്ട് കേസുകളിലും പത്തുവര്‍ഷം വീതം തടവും 10,000 രൂപ വീതം പിഴയും ആണ് വിധിച്ചിരിക്കുന്നത്. പിഴ അടച്ചില്ലെങ്കില്‍ ആറുമാസം വീതം തടവ് അനുവദിക്കണം. പത്തും എട്ടും വയസ്സുള്ള കുട്ടികളാണ് പീഡനത്തിനിരയായത്.

കുന്പള ഇന്‍സ്‌പെക്ടര്‍ ആയിരുന്ന കെ.പി.സുരേഷ്ബാബുവാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.