Latest News

കോടതി വിവാഹം അസാധുവാക്കിയ യുവതിയെ പോലീസ് ബലംപ്രയോഗിച്ച് വീട്ടിലാക്കി

കൊച്ചി: ഹൈകോടതി വിവാഹം അസാധുവാക്കിയ യുവതി ഹാദിയ മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ തയാറാകാത്തതിനെ തുടര്‍ന്ന് പോലീസ് ബലം പ്രയോഗിച്ച് വീട്ടിലേക്ക് കൊണ്ടുപോയി.[www.malabarflash.com]

ഹോസ്റ്റലില്‍ നിന്നും വീട്ടിലേക്ക് യുവതിയെ കൊണ്ടു പോകുന്നതിനിടെയാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. താന്‍ സ്വന്തം ഇഷ്ടപ്രകാരം മതം മാറിയതാണെന്നും തനിക്ക് വീട്ടിലേക്ക് പോകേണ്ടെന്നും യുവതി മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വിളിച്ചു പറഞ്ഞു. പോലീീസിന്റെ സഹായത്തോടെ യുവതിയെ വീട്ടിലേക്ക് കൊണ്ടു പോകണമെന്ന് ഹൈകോടതി ഡിവിഷന്‍ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു.

കഴിഞ്ഞ ദിവസമാണ് മതപരിവര്‍ത്തനം നടത്തിയ യുവതിയുടെ വിവാഹം റദ്ദാക്കി മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ച് ഹൈകോടതി ഉത്തരവ് പുറപ്പെടുവിച്ചത്. വിവാഹത്തിന് മാതാപിതാക്കളുടെ പങ്കാളിത്തമില്ലെന്നും മറ്റൊരു സ്ത്രീയെയും അവരുടെ ഭര്‍ത്താവിനെയും രക്ഷിതാക്കളാക്കി നടത്തിയ വിവാഹം സാധുവല്ലാത്തതും നിലനില്‍ക്കാത്തതുമാണെന്നാണ് കോടതി വിലയിരുത്തിയത്.

മതപരിവര്‍ത്തനം നടത്തി ഐ.എസില്‍ ചേര്‍ക്കാന്‍ തടഞ്ഞുവെച്ചിരിക്കുന്ന മകളെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവ് വൈക്കം സ്വദേശി അശോകന്‍ നല്‍കിയ ഹരജി പരിഗണിച്ചായിരുന്നു ഹൈകോടതി വിധി.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News







No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.