Latest News

"യാത്ര ചോദിക്കാന്‍ കഴിഞ്ഞെന്ന് വരില്ല...എങ്കിലും പറയുവാ പടച്ചവന്‍ വിളിച്ചാല്‍ ഞമ്മളങ്ങോട്ട് പോവും.. എല്ലാം പൊരുത്തപ്പെടുക"

കാസര്‍കോട്: "യാത്ര ചോദിക്കാന്‍ കഴിഞ്ഞെന്ന് വരില്ല...എങ്കിലും പറയുവാ പടച്ചവന്‍ വിളിച്ചാല്‍ ഞമ്മളങ്ങോട്ട് പോവും.. എല്ലാം പൊരുത്തപ്പെടുക'' വെളളിയാഴ്ച രാത്രി കാസര്‍കോട് ബൈക്ക് ലോറിക്കടിയില്‍ പെട്ട് ദാരുണമായി മരിച്ച എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി മുഹമ്മദിന്റെ വാട്ട്‌സ് ആപ്പ് സ്റ്റാറ്റസാണിത്.[www.malabarflash.com]

സഹപാഠികളുമായും നാട്ടുകാരുമായും നല്ല സൗഹൃദ ബന്ധം പുലര്‍ത്തിയിരുന്ന മുഹമ്മദ് പരിശുദ്ധ റംസാന്‍ മാസത്തിലെ വ്രതമെടുക്കാനുളള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയാണ് മരണത്തിലേക്ക് യാത്രയായത്. 

ഉമ്മ സുഹറയോട് റംസാന്‍ മാസപ്പിറവി അറിഞ്ഞു വരാമെന്ന് പറഞ്ഞ് സുഹൃത്തിന്റെ ബൈക്കുമായി വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു മുഹമ്മദിന്റെ മരണം ബന്ധുക്കളെയും മൊഗ്രാല്‍ പുത്തൂര്‍ കല്ലങ്കൈ പ്രദേശത്തെയും കണ്ണിരിലാഴ്ത്തി. പരിശുദ്ധ റംസാന്‍  ആരംഭിക്കുന്നത് തൊട്ടുമുമ്പുണ്ടായ അപകട വാര്‍ത്ത ഞെട്ടലോടെയാണ് നാട്ടുകാര്‍ കേട്ടത്.

വെളളിയാഴ്ച രാത്രി എട്ട് മണിയോടെ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം ജെ കെ ഹോട്ടലിന് മുന്നില്‍ വെച്ച് മുഹമ്മദ് ഓടിച്ചിരുന്ന ബൈക്ക് മറ്റൊരു കാറിനെ മറികടന്ന് പോകുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെടുകയും കാസര്‍കോട് നിന്നും മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിക്കടിയില്‍ പെടുകയുമായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് മുഹമ്മദ് മരിച്ചിരുന്നു.
മംഗളൂരു പി എ കോളജിലെ രണ്ടാം വര്‍ഷ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയാണ് മുഹമ്മദ്.

അപകട വിവരമറിഞ്ഞതോടെ സഹപാഠികളും നാട്ടുകാരും അടക്കം നിരവധി പേരാണ് അപകട സ്ഥലത്തേക്കും ആശുപത്രിയിലേക്കുമായി ഒഴുകിയെത്തിയത്. ശനിയാഴ്ച പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ഖബറടക്കും.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.